മഠം അധികൃതരുടെ മനുഷ്യത്വരഹിതമായ നടപടികളിൽ പ്രതിഷേധം സിസ്റ്റര്‍ ലൂസി കളപ്പുര സത്യാഗ്രഹം ആരംഭിച്ചു;
മഠം അധികൃതരുടെ മനുഷ്യത്വരഹിതമായ നടപടികളിൽ പ്രതിഷേധിച്ച് സിസ്റ്റർ ലൂസി കളപ്പുര വയനാട് കാരയ്ക്കാമല എഫ് സി സി കോൺവെന്‍റിൽ സത്യഗ്രഹ സമരം തുടങ്ങി.കോടതി ഉത്തരവുണ്ടായിട്ടും മഠത്തിൽ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നുവെന്നാണ് ലൂസി കളപ്പുരയുടെ ആരോപണം. മാനന്തവാടി കാരക്കാമലയിലെ മഠത്തിന് മുന്നിലാണ് സത്യാഗ്രഹം നടത്തുന്നത്. കോടതി അവസാന തീര്‍പ്പ് കല്‍പ്പിക്കുന്നത് വരെ കാരക്കാമല കോണ്‍വെന്റില്‍ താമസിക്കാനും സിസ്റ്റര്‍ക്കും മറ്റ് കന്യാസ്ത്രീകള്‍ക്കും മഠം അധികൃതര്‍ അനുവദിച്ച എല്ലാ ആനുകൂല്യങ്ങളും ഒരു പോലെ ഉപയോഗിക്കാന്‍ കോടതി അനുവാദം നല്‍കിയിരുന്നു. മഠം അധികൃതര്‍ ഭക്ഷണം […]
