National

ലോക്‌സഭയില്‍ സുരക്ഷവീഴ്ച; സന്ദര്‍ശക ഗാലറിയില്‍ നിന്ന് രണ്ടു പേര്‍ ലോക്‌സഭയിലെ നടുത്തളത്തിലേക്ക് ചാടി. കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിച്ചു

  • 13th December 2023
  • 0 Comments

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ സുരക്ഷവീഴ്ച. സന്ദര്‍ശക ഗാലറിയില്‍ നിന്ന് രണ്ടു പേര്‍ ലോക്‌സഭയിലെ നടുത്തളത്തിലേക്ക് ചാടി. കണ്ണീര്‍വാതക ഷെല്ലുകളുമായാണ് രണ്ടു പേര്‍ നടുത്തളത്തിലേക്ക് ചാടിയത്. സര്‍ക്കാര്‍ വിരുദ്ധ മുദ്രവാക്യം വിളിച്ചുകൊണ്ടായിരുന്നു ഇവര്‍ എത്തിയത്. ഇവര്‍ എറിഞ്ഞ ഷെല്ലില്‍ നിന്ന് വന്ന പുക ലോക്‌സഭയില്‍ നിറഞ്ഞു. ഒരു സ്ത്രീയും ഒരു പുരുഷനുമാണ് പിടിയിലായിരിക്കുന്നത്. ആക്രമണത്തിന് പിന്നാലെ എംപിമാരെ ലോക്‌സഭയില്‍ നിന്നും മാറ്റി. പാര്‍ലമെന്റാക്രമണത്തിന്റെ 22 വര്‍ഷങ്ങള്‍ തികയുന്ന ദിവസത്തിലാണ് ലോക്‌സഭയില്‍ രണ്ടു പേര്‍ ആക്രമണത്തിന് ശ്രമിച്ചിരിക്കുന്നത്. എംപിമാരുടെ ഇരിപ്പിടത്തിന് മുകളിലൂടെ […]

National

രാഹുൽ ഗാന്ധി ലോക്സഭയിലേക്ക്; അംഗത്വം പുനഃസ്ഥാപിച്ച് വിജ്ഞാപനം പുറത്തിറക്കി

  • 7th August 2023
  • 0 Comments

എം പി സ്ഥാനത്തെ അയോഗ്യത സുപ്രീം കോടതി ഉത്തരവിലൂടെ നീങ്ങിയതോടെ ‘യോഗ്യനായി’ മാറിയ രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം പുനഃസ്ഥാപിച്ച് വിജ്ഞാപനം പുറത്തിറക്കി. 134 ദിവസത്തിന് ശേഷമാണ് രാഹുൽ ഗാന്ധി നിയമസഭയിൽ തിരിച്ചെത്തുന്നത്.സെക്രട്ടറി ജനറൽ ഉത്പൽ കുമാർ സിങ് ആണ് വിജ്ഞാപനത്തിൽ ഒപ്പ് വെച്ചത്.അയോഗ്യത സ്റ്റേ ചെയ്തു കൊണ്ടുള്ള സുപ്രീം കോടതിയുടെ ഉത്തരവ് നാലാം തിയതി വന്നിരുന്നുവെങ്കിലും അഞ്ച്‌ ആറ് തീയതികളിൽ അവധി ആയതിനാലാണ് ഇന്നത്തേക്ക് വിജ്ഞാപനം പുറത്തിറക്കി ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവ് പുറപ്പെടുവിച്ചത്. വിജ്ഞാപനം പുറപ്പെടുവിക്കുന്നതിൽ […]

National News

രാഹുൽ ഗാന്ധിയുടെ ലോകസഭാ പ്രസംഗം; വിമര്‍ശനവുമായി ബിജെപി അനുകൂലികള്‍ രംഗത്തെത്തി

  • 3rd February 2022
  • 0 Comments

രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ലോക്സഭയില്‍ നടത്തിയ പ്രസംഗത്തിനെതിരെ ബിജെപി അനുകൂലികള്‍ രംഗത്തെത്തി. എന്നാല്‍ രാഹുലിനെ അനുകൂലിച്ച് കോണ്‍ഗ്രസ് അണികളും സോഷ്യല്‍ മീഡിയയില്‍ ശക്തമാണ്. ‘ഇപ്പോൾ രണ്ട് വിഭിന്നമായ ഇന്ത്യകളാണ് നമുക്കുള്ളത്. ഒന്ന് സമ്പന്നരുടെയും മറ്റൊന്ന് ദരിദ്രരുടെയും ഇന്ത്യ, ഇരു രാജ്യങ്ങളും തമ്മിലുള്ള അന്തരം വര്‍ദ്ധിക്കുകയാണ്ഇതെങ്ങനെയാണെന്ന് ചോദിച്ചുകൊണ്ടാണ് 50 മിനുട്ടോളം നീണ്ട പ്രസംഗം രാഹുൽ നടത്തിയത്. ഇത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നതിന് പിന്നാലെയാണ് രാഹുലിനെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം രംഗത്ത് എത്തിയത്. അംബാനിയെയും അദാനിയെയും […]

National News

പെഗാസസ്; വിട്ടു വിഴ്ച്ച ഇല്ലാതെ പ്രതിപക്ഷം; ഇരുസഭകളും തിങ്കളാഴ്ച്ച വരെ നിർത്തി വെച്ചു

  • 30th July 2021
  • 0 Comments

പെഗാസസ് ഫോണ്‍ ചോര്‍ത്തലിൽ വിട്ടു വിഴ്ച്ച ഇല്ലാതെ പ്രതിപക്ഷം. പ്രതിഷേധം ശക്തമായതോടെ ഒമ്പതാം ദിവസവും സ്തംഭിച്ച് പാര്‍ലമെന്‍റ്. ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയണമെന്ന നിലപാടിൽ ഉറച്ചായിരുന്നു ഇന്നും പ്രതിപക്ഷ നീക്കം. ബഹളത്തെ തുടര്‍ന്ന് ലോക്സഭയും രാജ്യ സഭയും തിങ്കളാഴ്ചവരെ നിര്‍ത്തിവെച്ചു. പ്രതിപക്ഷ ബഹളത്തിനിടെ കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കെതിരായ 12 ക്രിമിനൽ നടപടികൾ സിവിൽ നടപടികളായി പരിമിതപ്പെടുത്തുന്ന ലിമിറ്റഡ് ലയബിലിറ്റി ബിൽ രാജ്യസഭ പാസാക്കി. സ്വകാര്യവത്കരണം പ്രോത്സാഹിപ്പിക്കുന്ന ജനറൽ ഇൻഷ്വറൻസ് ഭേദഗതി ബില്ല് സര്‍ക്കാര്‍ ലോക്സഭയിൽ അവതരിപ്പിച്ചു. […]

error: Protected Content !!