National

ലോക്സഭയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട എം.പിമാര്‍ക്ക് കൂടുതല്‍ വിലക്ക്; സര്‍ക്കുലര്‍ ഇറക്കി

  • 20th December 2023
  • 0 Comments

ന്യൂഡല്‍ഹി: ലോക്സഭയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട എം.പിമാര്‍ക്ക് കൂടുതല്‍ വിലക്ക്. പാര്‍ലമെന്റ് ചേംബര്‍, ലോബി, ഗാലറി എന്നിവിടങ്ങളില്‍ പ്രവേശിക്കുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയത്. ഇത് സംബന്ധിച്ച് ലോക്സഭാ സെക്രട്ടേറിയറ്റ് സര്‍ക്കുലര്‍ ഇറക്കി. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഇരുസഭകളിലുമായി 142 എം.പിമാരെയാണ് സസ്പെന്‍ഡ് ചെയ്തത്. പാര്‍ലമെന്റിലെ പുകയാക്രമണത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ടാണ് എം.പിമാര്‍ പ്രതിഷേധിച്ചത്. ഇന്ന് അമിത് ഷാ പാര്‍ലമെന്റില്‍ എത്താന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ വലിയ പ്രതിഷേധം തടയാനാണ് കൂടുതല്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. പ്രധാനമന്ത്രിയോ ആഭ്യന്തരമന്ത്രിയോ […]

National News

തെളിവ് നല്‍കിയില്ല, രാഹുൽ ഗാന്ധിയുടെ പ്രസംഗം ലോക്സഭയുടെ രേഖകളിൽ നിന്ന് നീക്കി

  • 8th February 2023
  • 0 Comments

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ കോണ്‍ഗ്രസ് എം.പി. രാഹുല്‍ ഗാന്ധിയുടെ പ്രസംഗം ലോക്സഭ രേഖകളിൽ നിന്ന് നീക്കി.ചൊവ്വാഴ്ച രാഹുല്‍ നടത്തിയ പ്രസംഗത്തിലെ ഭാഗങ്ങള്‍ നീക്കംചെയ്യാനാണ് ലോക്‌സഭാ സ്പീക്കര്‍ നിര്‍ദ്ദേശം നല്‍കിയത്. ബുധനാഴ്ച 12.30- ഓടെ അവ നീക്കംചെയ്തു.രാഹുല്‍ ഉന്നയിച്ച ആരോപണങ്ങളെ സാധൂകരിക്കുന്ന രേഖകള്‍ നല്‍കാന്‍ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇത് ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നാണ് ലോക്‌സഭാ വൃത്തങ്ങള്‍ അറയിക്കുന്നത്.രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയചര്‍ച്ചയില്‍ അദാനിവിഷയമുയര്‍ത്തി രാഹുല്‍ കേന്ദ്രത്തിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു.പ്രധാനമന്ത്രി സഭയില്‍ ഇല്ലാതിരുന്നപ്പോള്‍. ബിജെപി അഗം നിഷികാന്ത് ദുബൈ നല്‍കിയ അവകാശ […]

Trending

ദ്രൗപതി മുര്‍മുവിനെ ‘രാഷ്ട്രപത്‌നി’യെന്ന് വിളിച്ച് അധീർ രാഷ്ട്രപതിയെ അപമാനിച്ചെന്ന് ബിജെപി നാക്കുപിഴയെന്ന് കോണ്‍ഗ്രസ് ഇരു സഭകളിലും പ്രതിഷേധം

  • 28th July 2022
  • 0 Comments

രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെ അപമാനിച്ചുവെന്ന് ആരോപിച്ച് കോൺഗ്രസിനെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി. ദ്രൗപതി മുര്‍മുവിനെ ‘രാഷ്ട്രപത്‌നി’യെന്ന് അഭിസംബോധന ചെയ്ത കോണ്‍ഗ്രസ് എം.പി അധീര്‍ രഞ്ജന്‍ ചൗധരിക്കെതിരെ സഭ ചേരുന്നതിന് മുമ്പുതന്നെ വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. തുടര്‍ന്ന് ലോക്‌സഭ ചേര്‍ന്നതോടെ സഭയിലും സ്മൃതി ഇറാനി പ്രശ്‌നം ഉയര്‍ത്തി. രാജ്യസഭയില്‍ ധനമന്ത്രി നിര്‍മല സീതാരാമനും വിഷയം ഉന്നയിച്ചു.ആദിവാസി വിഭാഗത്തിൽ നിന്നുള്ള വനിത രാഷ്ട്രപതിയായത് കോൺഗ്രസിന് ദഹിച്ചിട്ടില്ല. സോണിയ ഗാന്ധി സ്ത്രീത്വത്തെ […]

National News

വിവാഹ പ്രായ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു; പ്രതിപക്ഷം ബില്ല് വലിച്ച് കീറി പ്രതിഷേധിച്ചു

  • 21st December 2021
  • 0 Comments

പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21 ആക്കി ഉയര്‍ത്തുന്നതിനുള്ള വിവാഹപ്രായ ഏകീകരണ ബില്‍ വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി സമൃതി ഇറാനി പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.ബില്‍ അവതരണത്തെ എതിര്‍ത്ത് സഭയില്‍ പ്രതിപക്ഷ പ്രതിഷേധവും അരങ്ങേറി.വനിതാ ശാക്തീകരണമാണ് ബില്‍ ലക്ഷ്യമിടുന്നതെന്ന്, ബില്‍ അവതരിപ്പിച്ചുകൊണ്ട് സ്മൃതി ഇറാനി പറഞ്ഞു. പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തുവന്നപ്പോള്‍, പെണ്‍കുട്ടികളെ അപമാനിക്കരുതെന്ന് മന്ത്രി പ്രതികരിച്ചു.പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി. ആരുമായും കൂടിയാലോചിക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തിയതെന്നും സംസ്ഥാനങ്ങളുമായും പ്രതിപക്ഷ പാര്‍ട്ടികളുമായും ചര്‍ച്ച […]

National News

ലോക്‌സഭ ആകര്‍ഷകമല്ലെന്ന് ആര് പറഞ്ഞു?വനിതാ എം.പിമാര്‍ക്കൊപ്പമുള്ള ഫോട്ടോയും ക്യാപ്ഷനും വ്യക്തത വരുത്തി തരൂർ

  • 29th November 2021
  • 0 Comments

പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിനം വനിതാ എംപിമാര്‍ക്കൊത്തുള്ള ചിത്രം പങ്കുവച്ച് കോണ്‍ഗ്രസ് അംഗം ശശി തരൂര്‍. ആറു വനിതാ അംഗങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രത്തിനൊപ്പം രസകരമായ കുറിപ്പോടെയാണ് തരൂര്‍ ട്വീറ്റ് ചെയ്തത്. Who says the Lok Sabha isn’t an attractive place to work? With six of my fellow MPs this morning: ⁦@supriya_sule⁩ ⁦@preneet_kaur⁩ ⁦@ThamizhachiTh⁩ ⁦@mimichakraborty⁩ ⁦@nusratchirps⁩ ⁦⁦@JothimaniMP⁩ pic.twitter.com/JNFRC2QIq1 — Shashi Tharoor (@ShashiTharoor) November 29, […]

National News

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കല്‍;ബിൽ ചര്‍ച്ചയില്ലാതെ പാസാക്കി; പ്രതിഷേധവുമായി പ്രതിപക്ഷം

  • 29th November 2021
  • 0 Comments

വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കാനുള്ള ബിൽ ലോക്‌സഭ പാസാക്കി. കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറാണ് പിൻവലിക്കാനുള്ള ഒറ്റവരി ബിൽ സഭയിൽ അവതരിപ്പിച്ചത്.ബില്ലിൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ലോക്സഭയിൽ പ്രതിപക്ഷ പ്രതിഷേധം അരങ്ങേറി. ഈ ആവശ്യം സ്പീക്കർ തള്ളി ഇതോടെ സഭ പ്രതിപക്ഷ ബഹളത്തിലായി. എതിര്‍പ്പുകള്‍ക്കിടെ ബില്‍ പാസാക്കിയത് ശബ്ദ വോട്ടോടെയാണ്. ബില്‍ ഇന്നുതന്നെ രാജ്യസഭയും പരിഗണിച്ചേക്കും.നിയമം റദ്ദാക്കാനുള്ള ബില്ലിന്മേൽ ചർച്ച വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. കൃഷി നിയമങ്ങൾ പിൻവലിക്കുന്നതിൽ ചർച്ച ആവശ്യമില്ലെന്ന് കേന്ദ്ര […]

error: Protected Content !!