National News

സി ബി ഐ ഡയറക്‌ടർ സ്ഥാനത്തേക്ക് ലോക്‌നാഥ് ബെഹ്റ..? പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഉന്നതതല യോഗം മേയ് 24ന്

സംസ്ഥാന ഡി ജി പി ലോക്‌നാഥ് ബെഹ്റ ഉള്‍പ്പടെ സി ബി ഐ ഡയറക്‌ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരുടെ പേരുകള്‍ സമിതി അംഗങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കൈമാറി. പുതിയ സി ബി ഐ ഡയറക്‌ടറെ തിരഞ്ഞെടുക്കാന്‍ മേയ് 24നാണ് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരുന്നത്. ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് ആധിര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. 1985 ബാച്ച് കേരള കേഡര്‍ ഐ.പി.എസ്. ഉദ്യോഗസ്ഥനാണ് ലോക്‌നാഥ് ബെഹ്‌റ. ആലപ്പുഴ […]

Kerala

സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ സത്യവാങ്മൂലം നല്‍കണം; ഡിജിപി

കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി കേരളം കൂടുതല്‍ ശക്തമായ നടപടിയിലേക്ക് നീങ്ങുന്നു. സംസ്ഥാനത്ത് ലോക്ക് ഡൗണിലേക്ക് നീങ്ങിയ സാഹചര്യത്തില്‍ സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ സത്യവാങ്മൂലം നല്‍കണമെന്നും ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ വ്യക്തമാക്കി. തെറ്റായ വിവരങ്ങളാണ് സത്യവാങ്മൂലത്തില്‍ നല്‍കുന്നതെങ്കില്‍ അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും പാസുകള്‍ ജില്ലാ പോലീസ് മേധാവികള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ആവശ്യസേവനങ്ങള്‍ക്ക് പാസ് നല്‍കുമെന്നും ഡിജിപി വ്യക്തമാക്കി. മാധ്യമങ്ങള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അവരുടെ ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാന്‍ കഴിയുമെന്നും ഡിജിപി പറഞ്ഞു. […]

News

സംസ്ഥാന പോലീസ് മേധാവിയുടെ പരാതി പരിഹാര അദാലത്ത് ; 46 പരാതി പരിഗണിച്ചു

സംസ്ഥാന പോലീസ് മേധാവിയുടെ പരാതി പരിഹാര അദാലത്ത് ; 46  പരാതി പരിഗണിച്ചു  കോഴിക്കോട് ജില്ലയില്‍ സംസ്ഥാന പോലീസ് മേധാവിയുടെ പരാതി പരിഹാര അദാലത്ത് പ്ലാനിങ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയുടെ നേതൃത്വത്തില്‍ നടത്തി.  പൊതു ജനങ്ങളില്‍ നിന്ന് നേരിട്ട് പരാതി സ്വീകരിക്കുന്ന പരിപാടിയില്‍ 46 പരാതികളാണ് പരിഗണിച്ചത്. വ്യക്തി സംബന്ധമായ പ്രശ്‌നങ്ങളും പൊതു പ്രശ്‌നങ്ങളും പരാതിയായി ലഭിച്ചതായി ഡി.ജി.പി അറിയിച്ചു. കോഴിക്കോട് സിറ്റിയിലെ ട്രാഫിക് സംവിധാനം സംബന്ധിച്ച് ഒരു വിദ്യാര്‍ഥി നല്‍കിയ പരാതി പരിശോധിച്ചതായും […]

News

വാഹന പരിശോദനക്കിടെ ലാത്തിയേറ്; ഉദ്യോസ്ഥനെതിരെ ക്രിമിനല്‍ കെസെടുക്കുമെന്ന് ഡി.ജി.പി

  • 29th November 2019
  • 0 Comments

പൊലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥന്‍ ലാത്തി എറിഞ്ഞ് വീണ് ബൈക്ക് യാത്രികന് പരിക്കേറ്റ സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ ക്രിമിനല്‍ കേസെടുക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. സമാന സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ ജില്ലാ പൊലീസ് മേധാവിക്കാകും ഉത്തരവാദിത്തമെന്നും ഡി.ജി.പി പറഞ്ഞു. കൊല്ലം ജില്ലയിലെ കടയ്ക്കല്‍ കാഞ്ഞിരത്തുംമൂട്ടില്‍വെച്ച് ഇന്നലെ ഉച്ചയ്ക്കായിരുന്നു ഹെല്‍മറ്റ് പരിശോധനക്കിടെ പൊലീസ് ഉദ്യോഗസ്ഥന്‍ ബൈക്ക് യാത്രികനായ യുവാവിനെ ലാത്തിയെറിഞ്ഞു വീഴ്ത്തിയത്. ബൈക്ക് മറ്റൊരു വാഹനത്തിലിടിച്ച് കിഴക്കുമുറി സ്വദേശി സിദ്ദിഖിന് ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ ലാത്തിയെറിഞ്ഞ സിവില്‍ പൊലീസ് […]

error: Protected Content !!