Kerala News

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്തേക്ക്

  • 18th September 2023
  • 0 Comments

ലോക കേരള സഭയ്ക്കായി മുഖ്യമന്ത്രിയും മന്ത്രിമാരുടെ സംഘവും വീണ്ടും വിദേശത്തേക്ക്. അടുത്തമാസം 19 മുതൽ 22 വരെ സൗദി അറേബ്യയിൽ നടക്കുന്ന ലോക കേരളസഭാ മേഖലാ സമ്മേളനത്തിൽ പങ്കെടുക്കാൻ വിദേശ യാത്രയക്ക് അനുമതി തേടിക്കൊണ്ട് കേന്ദ്രത്തിന് സംസ്ഥാനം അപേക്ഷ നൽകി. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്നതിനിടെയാണ് മന്ത്രിമാരുടെ അടുത്ത വിദേശ യാത്ര.രണ്ട് മേഖലാ സമ്മേളനങ്ങൾ വിദേശത്ത് വച്ച് നടത്തുവാൻ നേരത്തെ തന്നെ തീരുമാനം എടുത്തിരുന്നു. അതിൽ രണ്ടാമത്തേതാണ് അടുത്തമാസം സൗദിയിൽ വെച്ച് നടക്കുക. അതോടൊപ്പം […]

Kerala

ലോക കേരളസഭ സംഘടിപ്പിക്കാൻ നീക്കം

  • 18th September 2023
  • 0 Comments

തിരുവനന്തപുരം : ലോക കേരള സഭ നടത്താനൊരുങ്ങി സംസ്ഥാന സർക്കാർ. ഇതിന് വേണ്ടി മുഖ്യമന്ത്രിയും മന്ത്രിമാരുടെ സംഘവും . അടുത്ത മാസം 19 മുതൽ 22 വരെ സൗദി അറേബ്യയിൽ നടക്കുന്ന മേഖലാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി വിദേശയാത്രക്ക് അനുമതി തേടി കേന്ദ്രത്തിന് അപേക്ഷ നൽകി. ലണ്ടൻ സമ്മേളന സമയത്ത് തന്നെ സൗദി സമ്മേളനവും. തീരുമാനിച്ചിരുന്നു. ലോക കേരള സഭ ഈ വർഷം രണ്ട് മേഖലാ സമ്മേളനങ്ങളായിരുന്നു പ്രഖ്യാപിച്ചത് അമേരിക്കൻ സമ്മേളനം കഴിഞ്ഞു. ഇനി ഒക്ടോബറിൽ സൗദി മേഖലാ […]

Kerala News

‘എച്ചില്‍ത്തൊട്ടിയില്‍നിന്ന് ഞാന്‍ ഭക്ഷണം കഴിച്ചിട്ടുണ്ട്’, ലോകകേരള സഭയിലുള്ളവരുടെ മനസ്സു പൊള്ളിച്ച് പ്രവാസിയായ മോളിയുടെ അനുഭവങ്ങള്‍

  • 18th June 2022
  • 0 Comments

പ്രവാസ ജീവിതത്തിന്റെ പൊള്ളുന്ന അനുഭവം പങ്കുവെച്ച് വിദേശത്ത് വീട്ടുജോലി ചെയ്തുവരുന്ന മോളി എലിസബത്ത് ജോസഫ്. ലോക കേരള സഭയിലാണ് തന്റെ പ്രവാസ ജീവിതത്തിനിടെ അനുഭവിച്ച ദുരനുഭവങ്ങള്‍ മോളി തുറന്ന് പറഞ്ഞത്. ”എച്ചില്‍ത്തൊട്ടിയില്‍നിന്ന് ഞാന്‍ ഭക്ഷണം കഴിച്ചിട്ടുണ്ട്, മറ്റുള്ളവര്‍ തുപ്പിയ ഭക്ഷണം കഴിച്ചിട്ടുണ്ട്, നിങ്ങള്‍ക്കു ചിന്തിക്കാന്‍ കഴിയാത്ത സാഹചര്യങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്” മോളി പറയുന്നു. മുപ്പതാം വയസ്സില്‍ ഖത്തറില്‍ നിന്നും ആരംഭിച്ച പ്രവാസ ജീവിതത്തിലെ അതിജീവനപോരാട്ടത്തെകുറിച്ചാണ് എലിസബത്ത് വേദിയില്‍ പറഞ്ഞത്. ഒമാനില്‍ ജോലി ചെയ്യുന്ന സമയത്ത് വിശപ്പ് സഹിക്കാതെ […]

Kerala News

പ്രവാസികള്‍ക്ക് താമസവും ഭക്ഷണവും നല്‍കുന്നതാണോ ധൂര്‍ത്ത്? ലോക കേരള സഭ ധൂര്‍ത്താണെന്ന ആക്ഷേപം തള്ളി എം എ യൂസഫലി

  • 17th June 2022
  • 0 Comments

ലോക കേരള സഭ വലിയ ധൂര്‍ത്തെന്ന ആക്ഷേപം തള്ളി പ്രമുഖ വ്യവസായി എം എ യൂസഫലി. ലോക കേരളസഭയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. പ്രവാസികള്‍ക്ക് താമസവും ഭക്ഷണവും നല്‍കുന്നതാണോ ധൂര്‍ത്തെന്നും അദ്ദേഹം ചോദിച്ചു. ‘പ്രവാസികളുടെ കാര്യത്തില്‍ പ്രതിപക്ഷവും ഭരണപക്ഷവും ഒന്നിക്കണം. ലോക കേരള സഭക്ക് വന്ന പ്രവാസികള്‍ സ്വന്തം കാശുകൊണ്ടാണ് ടിക്കറ്റ് എടുത്തത്. പ്രവാസികള്‍ക്ക് താമസവും ഭക്ഷണവും നല്‍കുന്നതാണോ ധൂര്‍ത്ത്? ധൂര്‍ത്തെന്ന് ആരോപിച്ച് ആവശ്യമില്ലാത്ത കാര്യങ്ങള്‍ പെരുപ്പിച്ച് കാണിക്കരുത്. കെ എം സി സി […]

Kerala News

ധൂര്‍ത്തും ആര്‍ഭാടവും ഒഴിവാക്കി ലോക കേരള സഭ ചെലവ് വെട്ടിച്ചുരുക്കണമെന്ന് കെ സി ജോസഫ്

  • 11th June 2022
  • 0 Comments

കേരളം അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്ന സാഹചര്യം പരിഗണിച്ച് ധൂര്‍ത്തും ആര്‍ഭാടവും ഒഴിവാക്കി ലോക കേരളസഭ നടത്തുവാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് മുഖ്യമന്ത്രിക്കയച്ച കത്തില്‍ മുന്‍ പ്രവാസികാര്യ മന്ത്രി കെ സി ജോസഫ് ആവശ്യപ്പെട്ടു. ‘ഒരു ബിസിനസ്സ് സെഷനായി’ പരിമിതപ്പെടുത്തി സമ്മേളനം നടത്തുന്നതാണ് നല്ലത്. പ്രതിനിധികള്‍ക്ക് എല്ലാവര്‍ക്കും വിമാനയാത്രാക്കൂലി നല്‍കേണ്ട കാര്യമില്ല. അതുപോലെ താമസ ചെലവും ഭക്ഷണ ചെലവുകളും കലാപരിപാടികളുടെ പേരിലുള്ള ധൂര്‍ത്തും ഗണ്യമായി കുറക്കുവാന്‍ കഴിയും. 2013 ല്‍ കൊച്ചിയില്‍ വെച്ച് കേരളം ആതിഥ്യമരുളിയ ദേശീയ […]

Kerala

പ്രവാസിക്ഷേമം മുൻനിർത്തിയുള്ള നിയമനിർമാണങ്ങൾക്ക് കേന്ദ്രത്തിനുമേൽ സമ്മർദം ചെലുത്തും- മുഖ്യമന്ത്രി

പ്രവാസികളുടെ ജീവിതക്ഷേമം മുൻനിർത്തിയുള്ള നിയമനിർമാണങ്ങൾക്ക് കേന്ദ്രത്തിനുമേൽ എല്ലാ സമ്മർദവും ചെലുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേന്ദ്രത്തെക്കൊണ്ട് ഒരു ദേശീയ കുടിയേറ്റ നയം നടപ്പാക്കിക്കുന്നതിന് ലോക കേരള സഭ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം ലോക കേരള സഭയുടെ രണ്ടാംദിവസത്തെ സമ്മേളനം ഉദ്ഘാടനം ചെയ്തു സമീപനരേഖ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.നാടിനും പുറംനാടിനുമിടയിൽ പാലമായി പ്രവാസിസമൂഹം വർത്തിക്കണം. അറിവുകൾ, ആശയങ്ങൾ, നൈപുണ്യം, സാങ്കേതികജ്ഞാനം, വിഭവങ്ങൾ എന്നിവയൊക്കെ ആ പാലം വഴി ഇവിടേക്കും ഒഴുകിയെത്തണം. പ്രവാസി ലോകത്തെ ഈ മലയാളി […]

error: Protected Content !!