കേരളത്തില്‍ ബിജെപി വിരിയുമോ? എക്സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി എല്‍ഡിഎഫും യുഡിഎഫും
തിരുവനന്തപുരം: കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ തള്ളി എല്‍.ഡി.എഫും യു.ഡി.എഫും. സര്‍വേ റിപ്പോര്‍ട്ടുകളേക്കാള്‍ മികച്ച വിജയം നേടുമെന്നാണ് യുഡിഎഫ് അവകാശവാദം. യു.ഡി.എഫ് മികച്ച വിജയം നേടുമെന്ന പ്രവചനം എല്‍.ഡി.എഫ് അംഗീകരിക്കുന്നില്ല. എക്‌സിറ്റ് പോള്‍ ഫലം പല സംസ്ഥാനങ്ങളിലും ശരിയാണെന്ന് തോന്നുന്നില്ലെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ അഭിപ്രായപ്പെട്ടു. എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ നിന്ന് വിഭിന്നമായ ജനവിധി കാത്തിരിക്കുന്നു. വടകരയില്‍ നല്ല ഭൂരപക്ഷത്തില്‍ ജയിക്കും. സംസ്ഥാനത്ത് മുഴുവന്‍ സീറ്റിലും ജയിക്കാന്‍ കഴിയുന്ന സാഹചര്യമാണുള്ളതെന്നും […]
