കോവിഡിനും മങ്കിപോക്‌സിനും പിന്നാലെ ലാംഗ്യ വൈറസും, ചൈനയില്‍ ഇതുവരെ രോഗം ബാധിച്ചത് 35 പേര്‍ക്ക്
കോവിഡിനും മങ്കിപോക്‌സിനും പിന്നാലെ മറ്റൊരു വൈറസ് കൂടി പൊട്ടിപ്പുറപ്പെട്ടതായി റിപ്പോര്‍ട്ട്. സൂനോട്ടിക് ലാംഗ്യ വൈറസ് കണ്ടെത്തിയതായി തായ്വാനിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (സിഡിസി) അറിയിച്ചു. ചൈനയില്‍ ഇതുവരെ 35 പേര്‍ക്ക് ഈ വൈറസ് ബാധിച്ചതായാണ് റിപ്പോര്‍ട്ട്.മനുഷ്യരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വൈറസിനെ തിരിച്ചറിയുന്നതിനും അതിന്റെ വ്യാപനം നിരീക്ഷിക്കുന്നതിനുമായി തായ്പേയ് ന്യൂക്ലിക് ആസിഡ് ടെസ്റ്റിംഗ് രീതി നടപ്പാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ചൈനയിലെ ഷാന്‍ഡോംഗ്, ഹെനാന്‍ പ്രവിശ്യകളില്‍ ലാംഗ്യ ഹെനിപാവൈറസ് കണ്ടെത്തിയിട്ടുണ്ട്. ഇത് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരാമെന്നും തായ്‌പേയ് […]
