ഗാന്ധിപഥം തേടി ലോഗോ പ്രകാശനം ചെയ്തു
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ‘ഗാന്ധിപഥം തേടി’ പഠന പോഷണ യാത്രയുടെ ലോഗോ പ്രകാശനം ആരോഗ്യ-വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ് വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് നൽകി നിർവഹിച്ചു. മഹാത്മാഗാന്ധിയുടെ ജീവിത സമര വഴികളിലൂടെ യാത്ര ചെയ്ത് ഗാന്ധിജിയെ അടുത്തറിയാൻ വിദ്യാർത്ഥികൾക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ച പഠനപോഷണ യാത്രയാണ് “ഗാന്ധിപഥം തേടി”. ജില്ലയിലെ 82 വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ആഗസ്റ്റ് 30ന് ആരംഭിക്കുന്ന […]
