National News

കേരളത്തിൽ അനുവദിച്ച ലോക്ഡൗണ്‍ ഇളവുകള്‍ക്കെതിരെ കോണ്‍ഗ്രസ് ദേശീയ വക്താവ് അഭിഷേക് സിങ്‌വി

  • 18th July 2021
  • 0 Comments

കേരളത്തില്‍ അനുവദിച്ച ലോക്ഡൗണ്‍ ഇളവുകള്‍ക്കെതിരെ കോണ്‍ഗ്രസ് ദേശീയ വക്താവ് അഭിഷേക് സിങ്‌വി. പെരുന്നാളിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് നല്‍കിയ ഇളവുകള്‍ക്കെതിരെയാണ് അഭിഷേക് സിങ്‌വിയുടെ വിമര്‍ശനം. കേരളം കൊവിഡ് കിടക്കയിലാണെന്ന കാര്യം മറക്കരുതെന്ന് സിങ്‌വി പറഞ്ഞു. കന്‍വാര്‍ യാത്ര നടത്തുന്നത് തെറ്റാണെങ്കില്‍ പെരുന്നാള്‍ ആഘോഷവും തെറ്റാണെന്ന് അഭിഷേക് സിങ്‌വി ട്വീറ്റ് ചെയ്തു. സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയനാണ് കഴിഞ്ഞദിവസം അറിയിച്ചത്. പെരുന്നാള്‍ പ്രമാണിച്ചാണ് ഇളവുകള്‍ നല്‍കിയിരിക്കുന്നത്.

Kerala

നാലാംഘട്ട ലോക്ഡൗണ്‍; കേരളത്തിലെ ഇളവുകള്‍

രാജ്യത്ത് ലോക്ഡൗണ്‍ മെയ് 31 വരെ നീട്ടിയ പശ്ചാത്തലത്തില്‍ നാലാംഘട്ട ലോക്ക് ഡൗണില്‍ നടപ്പാക്കേണ്ട ഇളവുകള്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് മദ്യശാലകള്‍ ബുധനാഴ്ച തുറക്കും. ബിവറേജസ് കണസ്യൂമര്‍ ഫെഡ് ഔട്ട് ലറ്റുകളില്‍ മദ്യം വില്‍ക്കാം. ബാറുകളില്‍ കൗണ്ടര്‍ വഴി വില്‍പനക്ക് അനുമതി ഉണ്ടാകും. മെയ് 31- വരെ സ്‌കൂളുകള്‍ അടച്ചിടണമെന്ന് കേന്ദ്ര ലോക്ക് ഡൗണ്‍ മാനദണ്ഡത്തിലുള്ളതിനാല്‍ മെയ് 26-ന് തുടങ്ങാനിരുന്ന എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റിവക്കാനും ധാരണയായി . ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാനും സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കും.എന്നാല്‍ […]

error: Protected Content !!