National News

കേന്ദ്ര നിര്‍ദേശം വന്നാല്‍ സംസ്ഥാനത്ത് 12 ജില്ലകളില്‍ ലോക്ക് ഡൗൺ സാധ്യത

  • 28th April 2021
  • 0 Comments

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനം പിന്നിട്ട രാജ്യത്തെ 150ലധികം ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അധികമായുള്ള 156 ജില്ലകളാണ് രാജ്യത്തുള്ളത്. ഇവിടങ്ങളില്‍ രോഗവ്യാപനം വളരെ കൂടുതലുമാണ് . ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഈ നിര്‍ദേശം വെച്ചത്. അന്തിമ തീരുമാനം സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്ത ശേഷമാവുമെന്ന് കേന്ദ്രം അറിയിച്ചു. കേന്ദ്ര നിര്‍ദേശം വന്നാല്‍ സംസ്ഥാനത്ത് 12 ജില്ലകളില്‍ ലോക്ക്ഡൗണ്‍ നടപ്പാക്കേണ്ടി വരും. സംസ്ഥാനത്തെ ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് […]

Kerala News

മെയ് രണ്ടിന് സംസ്ഥാനത്ത് ലോക്ക്ഡൗൺ ; ഹർജികൾ തീർപ്പാക്കി ഹൈകോടതി

  • 27th April 2021
  • 0 Comments

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ വോട്ടെണ്ണൽ ദിനമായ മെയ് രണ്ടിന് സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ ഹൈക്കോടതി തീർപ്പാക്കി. വോട്ടെണ്ണൽ ദിവസത്തില്‍ സർക്കാരും തെരഞ്ഞെടുപ്പ് കമ്മിഷനും സ്വീകരിച്ച നടപടികൾ പര്യാപ്തമാണെന്നും ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ടതില്ലെന്ന് ഹൈക്കോടതി പറഞ്ഞു. വോട്ടെണ്ണൽ ദിവസം സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് മാർഗ്ഗരേഖ പുറപ്പെടുവിച്ചെന്നും വിജയഹ്ലാദപ്രകടനം അനുവദിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷ്ന്‍ കോടതിയെ അറിയിച്ചു. സർവ കക്ഷി യോഗത്തിൽ ഈ കാര്യങ്ങളിൽ തീരുമാനം എടുത്തുവെന്ന് സ്റ്റേറ്റ് അറ്റോർണി കോടതിയെ അറിയിച്ചു. എന്നാല്‍, സർക്കാർ വിളിച്ച സർവ കക്ഷി യോഗത്തിൽ […]

Kerala News

ലോക്ക്ഡൗണിനോട് യോജിപ്പില്ലെന്ന് ചെന്നിത്തല

  • 24th April 2021
  • 0 Comments

കോവിഡ് പ്രതിരോധത്തിൽ പ്രതിപക്ഷം സർക്കാരിനൊപ്പം രംഗത്തുണ്ടാവുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരുമായി പ്രതിപക്ഷം സഹകരിച്ച് പ്രവർത്തിക്കും.രാഷട്രീയ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവച്ച് പ്രതിരോധ പ്രവർത്തനങ്ങളെ പിന്തുണക്കാൻ പ്രവർത്തകരോട് ആഹ്വാനം ചെയ്യുന്നതായും ചെന്നിത്തല പറഞ്ഞു. അതേസമയം കൊവിഡ് വ്യാപനം സംബന്ധിച്ച അനാവശ്യ പരിഭ്രാന്തി സർക്കാർ ഒഴിവാക്കണം. ഓക്സിജൻ ഉൾപ്പെടെയുള്ള ജീവൻ രക്ഷ സൗകര്യങ്ങൾ ഉറപ്പ് വരുത്തണം. ഒറ്റപ്പെട്ട സംഭവങ്ങളെ പർവ്വതീകരിക്കരുതെന്നും വാക്സിൻ ദൗർലഭ്യം ഒഴിവാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കൊവിഡ് വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് താൻ പ്രധാനമന്ത്രിക്ക് […]

Kerala News

സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗണ്‍ ഉടനെയില്ല; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന പഞ്ചായത്തുകളിലെ എല്ലാ വീടുകളിലും കൊവിഡ് പരിശോധന

  • 20th April 2021
  • 0 Comments

സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗണ്‍ ഉടന്‍ വേണ്ടതില്ലെന്ന് സർക്കാർ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന പഞ്ചായത്തുകളിലെ എല്ലാ വീടുകളിലും കൊവിഡ് പരിശോധന നടത്താനും ഇന്ന് ചേർന്ന ഉന്നതതല സമിതി യോഗം തീരുമാനിച്ചു. വാരാന്ത്യ ലോക്ക്ഡൗണിലേക്ക് പോകേണ്ട സാഹചര്യം സംസ്ഥാനത്തില്ലെന്നാണ് സർക്കാർ വിലയിരുത്തല്‍. നിലവില്‍ ഏർപ്പെടുത്തിയിട്ടുളള രാത്രി കർഫ്യൂ ഉള്‍പ്പെടെയുളള നിയന്ത്രണങ്ങള്‍ കർശനമാക്കിയാല്‍ മതിയെന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഇന്നുചേർന്ന കോർകമ്മിറ്റി യോഗം വിലയിരുത്തി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന പഞ്ചായത്തുകളിലെ എല്ലാ വീടുകളിലും പരിശോധന നടത്താനും യോഗത്തില്‍ […]

Kerala News

വോട്ടെണ്ണൽ ദിനത്തിൽ സംസ്ഥാനത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

  • 16th April 2021
  • 0 Comments

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ നടക്കുന്ന മെയ് രണ്ടിന് ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് ആവശ്യം. ഹൈക്കോടതിയിലാണ് ഇത് സംബന്ധിച്ച ഹർജി സമർപ്പിച്ചിരിക്കുന്നത്. മെയ്‌ ഒന്ന് അർദ്ധരാത്രി മുതൽ രണ്ടാം തീയതി അർദ്ധരാത്രി വരെ ലോക്ഡൗൺ വേണമെന്നാണ് ആവശ്യം. കൊല്ലത്തെ അഭിഭാഷകനായ അഡ്വ വിമൽ മാത്യു തോമസാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചത്. ഇത് കോടതി ഫയലിൽ സ്വീകരിച്ചു. സംസ്ഥാന സർക്കാരിനോട് പ്രതികരണം തേടിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനെ കേസിൽ കക്ഷി ചേർക്കാനും കോടതി […]

National News

ആവശ്യമെങ്കില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തും; മുന്നറിയിപ്പുമായി കര്‍ണാടക മുഖ്യമന്ത്രി

  • 12th April 2021
  • 0 Comments

കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന മുന്നറിയിപ്പു നല്‍കി കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന പത്തു സംസ്ഥാനങ്ങളില്‍ ഒന്നാണ് കര്‍ണാടക. ആളുകള്‍ സ്വയം ഉണര്‍ന്നു പ്രവര്‍ത്തിക്കണം. അല്ലെങ്കില്‍ കര്‍ശന നടപടികള്‍ കൈക്കൊള്ളേണ്ടി വരും. ആവശ്യമെങ്കില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമെന്നും യെദ്യൂരപ്പ വ്യക്തമാക്കി. എല്ലാവരും മാസ്കും സാനിറ്റൈസറും സാമൂഹിക അകലവും കര്‍ശനമായി പാലിക്കണമെന്നും ജനങ്ങള്‍ സഹകരിക്കണമെന്നും യെദ്യൂരപ്പ പറഞ്ഞു. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രിയെ അറിയിച്ചതായും യെദ്യൂരപ്പ വ്യക്തമാക്കി. കര്‍ണാടകയില്‍ ബാംഗ്ലൂര്‍, […]

നവംബർ 30വരെ അന്താരാഷ്​ട്ര വിമാന സർവിസുകൾ പുനരാരംഭിക്കില്ല

കോവിഡ്​ പശ്ചാത്തലത്തിൽ നിർത്തലാക്കിയ അന്താരാഷ്​ട്ര വിമാന സർവിസുകൾ​ നവംബർ 30 വരെ പുനരാരംഭിക്കില്ല. തെരഞ്ഞെടുത്ത റൂട്ടുകളിൽ മാത്രം സർവിസ്​ തുടരുമെന്നും ഡയറക്​ടർ ജനറൽ ഒാഫ്​ സിവിൽ ഏവിയേഷൻ അറിയിച്ചു. രാജ്യത്ത്​ ആദ്യഘട്ട ലോക്​ഡൗൺ പ്രഖ്യാപിച്ച മാർച്ച്​ 23ന്​ വിമാന സർവിസുകൾ താൽകാലികമായി നിർത്തിവെക്കുകയായിരുന്നു. എന്നാൽ വിദേശത്തുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി വന്ദേ ഭാരത്​ മിഷ​െൻറ വിമാനങ്ങൾ മേയ്​ മുതൽ സർവിസ്​ നടത്തുന്നുണ്ട്​. കൂടാതെ ജൂലൈ മുതൽ 18ഒാളം രാജ്യങ്ങളുമായുള്ള ഉഭയകക്ഷി എയർ ബബിൾ കരാർ പ്രകാരം ഇന്ത്യയിൽനിന്ന്​ വിദേശരാജ്യങ്ങളിലേക്കും […]

News

സെപ്റ്റംബര്‍ മുതല്‍ രാജ്യം സാധാരണ നിലയിലേയ്ക്ക് ഇനി കൊറോണയ്ക്കൊപ്പം ജീവിയ്ക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: സെപ്റ്റംബര്‍ മുതല്‍ രാജ്യം സാധാരണ നിലയിലേയ്ക്ക് ഇനി കൊറോണയ്ക്കൊപ്പം ജീവിയ്ക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. അണ്‍ലോക്ക് നാലാം ഘട്ടത്തില്‍ മെട്രോ ട്രെയിന്‍ സര്‍വീസുകളുള്‍പ്പെടെ പുനരാരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുമെന്നാണ് സൂചന. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇതു സംബന്ധിച്ചു ഉത്തരവ് പുറത്തിറക്കും. നിരവധി സംസ്ഥാനങ്ങള്‍ മെട്രോ സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതും അംഗീകരിക്കുമെന്നാണ് സൂചന. തിയേറ്ററുകള്‍ തുറക്കണമോ എന്ന ചര്‍ച്ചയും സജീവമാണ്. മെട്രോയുടെ കാര്യത്തില്‍ ധാരണയുണ്ടായി എന്നാണ് സൂചന. മെട്രോ ട്രെയിനുകളില്‍ ഒരു മണിക്കൂറില്‍ കൂടുതല്‍ ആളുകള്‍ ചെലവഴിക്കുന്നില്ല. അതിനാല്‍ […]

News

കൊടുവള്ളി നഗരസഭ പരിധിയിൽ ആഗസ്റ്റ് ഒമ്പതു മുതൽ പതിനാറു വരേ സമ്പൂർണ്ണ ലോക്ഡൌൺ ആക്കാൻ തീരുമാനം

കൊടുവള്ളി നഗരസഭ പരിധിയിൽ ആഗസ്റ്റ് ഒമ്പതു മുതൽ പതിനാറു വരേ സമ്പൂർണ്ണ ലോക്ഡൌൺ ആക്കാൻ തീരുമാനം. കോവിഡ് അതിരൂക്ഷ വ്യാപനം റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ നഗരസഭ കൗൺസിൽ ഹാളിൽ വെച്ച് ഇന്ന്ചേർന്ന വിവിധ വകുപ്പു മേധാവികളുടേയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടേയും വ്യാപാരി സംഘടനാ പ്രതിനിധികളുടേയും സംയുകത യോഗത്തിലാണ് തീരുമാനം യോഗത്തിലെ പ്രധാന തീരുമാനങ്ങൾ 🛑അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ തുറക്കുന്നത് രാവിലെ 10.00 മണി മുതൽ വൈകിട്ട് 4.00 മണി വരെ മാത്രമാക്കി പരിമിതപ്പെടുത്തണം. 🛑ഇറച്ചി , മത്സ്യ […]

News

കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ ലോക്ക് ഡൗണ്‍ നീട്ടി

കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ തമിഴ്പനാട്ടില്‍ ലോക്ക് ഡൗണ്‍ നീട്ടി. ആഗസ്റ്റ് 31 വരെയാണ് ് ലോക്ക്ഡൗണ്‍ നീട്ടിയത്. . ഓഗസ്റ്റിലെ എല്ലാ ഞായറാഴ്ചകളിലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയിരിക്കും . ലോക്ഡൗണില്‍ ആള്‍ക്കൂട്ടം ഒരു തരത്തിലും അനുവദിക്കില്ലെന്നും സ്‌കൂളുകളും ംഅടഞ്ഞുകിടക്കും. മെട്രോ, മാളുകള്‍, തിയേറ്ററുകള്‍, ജിം തുടങ്ങിയവയും അടഞ്ഞു കിടക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. അതേസമയം മറ്റു ദിവസങ്ങളില്‍ ചില ഇളവുകള്‍ ലോക്കഡൗണില്‍ ഉണ്ടായിരിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പടി പളനി സ്വാമി മാധ്യമങ്ങളോട് പറഞ്ഞു. അന്തര്‍ സംസ്ഥാന, അന്തര്‍ ജില്ലാ […]

error: Protected Content !!