പൊതുഗതാഗതമില്ല: ജില്ലക്കകത്ത് ഹ്രസ്വ ദൂര ബസ്സ് സര്‍വീസുകള്‍ക്ക് അനുമതി
തിരുവനന്തപുരം: രാജ്യത്ത് ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ ജില്ലക്കകത്ത് ഹ്രസ്വ ദൂര സര്‍വീസുകള്‍ നടത്താൻ ബസ്സുകൾക്ക് അനുമതി. ഇതോടൊപ്പം ഓട്ടോ, ടാക്സി വാഹനങ്ങൾക്കും, അനുമതി നൽകുന്നതായി ഗതാഗത മന്ത്രി മന്ത്രിസഭാ യോഗത്തിനു ശേഷം അറിയിച്ചു. സാമൂഹിക അകലം പാലിച്ചു കൊണ്ടായിരിക്കണം യാത്ര. ഹോട്ട് സ്പോട്ട് ഒഴികെയുള്ള പ്രദേശത്താണ് യാത്രക്കുള്ള അനുമതി സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. അതേ സമയം ബസ് ചാർജ് മിനിമം പന്ത്രണ്ട് രൂപയാക്കി നിശ്ചയിച്ചതിൽ നിന്നും കൂട്ടാൻ ശുപാർശ നൽകിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ മിനിമം ചാർജ് വർധിപിക്കുന്നത് […]
