കുന്ദമംഗലം മണ്ഡലത്തില്‍ മാലിന്യ സംസ്കാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാൻ തീരുമാനം
കുന്ദമംഗലം നിയോജകമണ്ഡലത്തിലെ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങല്‍ ഊര്‍ജ്ജിതമാക്കുന്നതിന് ആവശ്യമായ കര്‍മ്മ പദ്ധതികള്‍ക്ക് രൂപം നല്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മാലിന്യ സംസ്കരണം സമയബന്ധിതമായി നടപ്പില്‍ വരുത്തുന്നതിന് എം.എല്‍.എ ചെയര്‍മാനായി രൂപീകരിച്ച കുന്ദമംഗലം നിയോജകമണ്ഡലം തല മോണിറ്ററിംഗ് സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച നടപടികള്‍ക്കുള്ള തീരുമാനമായത്. ഖരമാലിന്യ ശേഖരണവും സംസ്കരണവും അംഗീകൃത ഏജന്‍സികള്‍ മുഖേന നടപ്പിലാക്കുന്നതിനും സമ്പൂര്‍ണ വലിച്ചെറിയല്‍ മുക്ത മണ്ഡലമായി കുന്ദമംഗലം നിയോജകമണ്ഡലത്തെ പ്രഖ്യാപിക്കുന്നതിനും വിവിധ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ബോധവല്കരണം നടത്തുന്നതിനും ആവശ്യമായ സ്ഥലങ്ങളില്‍ സി.സി.ടി.വി […]