Kerala kerala

ടേബിളിലെ ഗ്ലാസ് പൊട്ടി കാലില്‍ വീണു; എല്‍കെജി വിദ്യാര്‍ത്ഥി രക്തം വാര്‍ന്ന് മരിച്ചു

കൊല്ലത്ത് രക്തം വാര്‍ന്ന് എല്‍കെജി വിദ്യാര്‍ത്ഥി മരിച്ചു. കുണ്ടറ സെന്റ് ജോസഫ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥി എയ്ദന്‍ സുനീഷ് ആണ് മരിച്ചത്. ടേബിളിലെ ഗ്ലാസ് പൊട്ടി കുട്ടിയുടെ കാലില്‍ കൊണ്ട് രക്തം പോവുകയായിരുന്നു. ഈ സമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ഏറെ നേരം രക്തം വാര്‍ന്ന് പോയ ശേഷമാണ് കുട്ടിയെ ഹോസ്പിറ്റലില്‍ കൊണ്ടുപോയത്. വിളയിലഴികത്ത് വീട്ടില്‍ സുനീഷിന്റെയും റൂബിയുടെയും മകന്‍ ആണ്. സംഭവത്തില്‍ കുണ്ടറ പൊലീസ് അന്വേഷണം ആരംഭിച്ചു.കൊല്ലം കുണ്ടറ സെന്റ് ജോസഫ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ […]

Kerala kerala

അമ്മയ്‌ക്കൊപ്പം സ്‌കൂളിലേക്ക് നടന്നു പോകുകയായിരുന്ന എല്‍കെജി വിദ്യാര്‍ത്ഥിയെ പന്നി ഇടിച്ചിട്ടു; പരിക്ക്; ദാരുണ സംഭവം പാലക്കാട്

  • 11th March 2024
  • 0 Comments

പാലക്കാട്: വീയ്യകുറിശ്ശിയില്‍ അമ്മയ്‌ക്കൊപ്പം സ്‌കൂളിലേക്ക് നടന്നു പോകുകയായിരുന്ന വിദ്യാര്‍ത്ഥിയെ ഓടിവന്ന പന്നി ഇടിച്ചിട്ടു. വീട്ടുകുറിശ്ശി സ്വദേശി പ്രജീഷയുടെ മകന്‍ ആദിത്യനെയാണ് പന്നി ഇടിച്ചിട്ടത്. എല്‍കെജി വിദ്യാര്‍ത്ഥിയാണ്. പരിക്കേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്മയ്‌ക്കൊപ്പം സ്‌കൂളിലേക്ക് പോകുന്നതിനിടെയാണ് ദാരുണ സംഭവമുണ്ടായത്. മറ്റുകുട്ടികളും ഒപ്പമുണ്ടായിരുന്നു. ഈ സമയത്ത് കാട്ടില്‍ നിന്നും ഓടി വന്ന പന്നി കുട്ടിയെ ഇടിച്ചിട്ട ശേഷം ഓടിമറയുകയായിരുന്നു. തലയിടിച്ചാണ് വീണതെങ്കിലും പരുക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

error: Protected Content !!