രാഗത്തിൽ പ്രചോദനമായി ലിയാന
തന്റെ ശാരീരിക പ്രശ്നങ്ങൾ മാനിക്കാതെ രാഗത്തിന്റെ രണ്ടാം ദിവസം കലാ പരിപാടികൾ ആസ്വദിക്കുകയാണ് മലപ്പുറം മാറഞ്ചേരി സ്വദേശി ലിയാന എന്ന ഇരുപത്തൊന്ന്കാരി. മലപ്പുറം പൊന്നാനിക്കടുത്തുള്ള മാറഞ്ചേരി സ്വദേശികളായ മൊയ്തു ജമീല ദമ്പതികളുടെ മകളാണ് ലിയാന. ജന്മനാ മസ്കുലാർ അട്രോപ്പിക് (എസ് എം എ) എന്ന രോഗം ബാധിച്ചു ചികിത്സയിലാണ് ലിയാന. എന്നാൽ തന്റെ മകളുടെ രോഗാവസ്ഥയെ കണക്കിലാക്കാതെ മകൾക്കൊപ്പം നിന്ന് കൊണ്ട് പരിപാടികൾ ആസ്വദിക്കുന്ന ഈ മാതാപിതാക്കൾ രാഗത്തിന്റെ മറ്റൊരു അനുഭവ കാഴ്ചയാണ്. രണ്ടാം വർഷ ഇലക്ട്രോണിക് […]
