ലിവിംഗ് ടുഗെദര്‍ റിലേഷന്‍ഷിപ്പിന് രജിസ്‌ട്രേഷന്‍ വേണം; ഹർജി തള്ളി സുപ്രീംകോടതി
ലിവിംഗ് ടുഗെദർ റിലേഷൻഷിപ്പിന് രജിസ്‌ട്രേഷൻ സംവിധാനം വേണമെന്ന ഹർജി ശുദ്ധ മണ്ടത്തരമാണെന്ന് സുപ്രീംകോടതി. രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകയായ മമത റാണി നൽകിയ ഹർജി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് തള്ളി. ഇത്തരം ബന്ധങ്ങള്‍ക്ക് ചട്ടങ്ങളും മാര്‍ഗനിര്‍ദേശങ്ങളും തയ്യാറാക്കാന്‍ കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത് തികച്ചും അസംബന്ധമായ കാര്യമാണെന്നും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നതിലൂടെ യഥാര്‍ത്ഥത്തില്‍ ലിവ് ഇന്‍ റിലേഷന്‍ എന്ന സംവിധാനം ഇല്ലാതാക്കാനാണോ ഹര്‍ജിക്കാര്‍ ശ്രമിക്കുന്നതെന്ന […]