കോഴിക്കോട് ജില്ലയില്‍ 423 പേര്‍ കൂടി പുതുതായി കോവിഡ് നിരീക്ഷണത്തില്‍
കോഴിക്കോട്: ജില്ലയില്‍ ഇന്ന് പുതുതായി വന്ന 423 പേര്‍ ഉള്‍പ്പെടെ 3543 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 23,113 പേര്‍ ജില്ലയില്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. ഇന്ന് വന്ന 13 പേര്‍ ഉള്‍പ്പെടെ 15 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 22 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു. ഇന്ന് 48 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 2459 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2311 എണ്ണത്തിന്റെ ഫലം ലഭിച്ചു. […]
