കോഴിക്കോട് ജില്ലയില്‍ ആറ് പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു;
കോഴിക്കോട് ജില്ലയില്‍ ഇന്ന് ആറു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായും നാല് പേര്‍ രോഗമുക്തരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. പോസിറ്റീവായവരില്‍ അഞ്ച് പേര്‍ വിദേശത്ത് നിന്നും (ബഹ്‌റൈന്‍- 2, ഖത്തര്‍, കുവൈത്ത്, സൗദി- ഒന്നു വീതം) ഒരാള്‍ ഡല്‍ഹിയില്‍ നിന്നും വന്നവരാണ്. രോഗമുക്തി നേടിയവര്‍: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുറ്റ്യാടി സ്വദേശി (48), എഫ്.എല്‍.ടി.സിയില്‍ ചികിത്സയിലായിരുന്ന കുറ്റ്യാടി സ്വദേശി (48), താമരശേരി സ്വദേശി (27), കല്ലാച്ചി സ്വദേശി (39). […]
