60 കുപ്പി വിദേശ മദ്യവുമായി കോഴിക്കോട് മാവൂർ സ്വദേശി പിടിയിൽ
കോഴിക്കോട് ഭാഗത്തേക്ക് വിൽപ്പനക്കായി കടത്തുകയായിരുന്ന മാഹി വിദേശ മദ്യ ശേഖരവുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിൽ. കോഴിക്കോട് മാവൂർ സ്വദേശി ബിനീതാണ് പിടിയിലായത്. ഇയാളിൽ നിന്ന് 60 കുപ്പി വിദേശ മദ്യം കണ്ടെടുത്തു. എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വിദേശ മദ്യവുമായി ബിനീത് പിടിയിലാകുന്നത്. വടകര ദേശീയ പാതയിൽ പെരുവാട്ടും താഴെ ഭാഗത്ത് നിന്നാണ് സ്‌കൂട്ടറിൽ കടത്തുകയായിരുന്ന മദ്യവുമായി ഇയാളെ പിടികൂടിയത്. 500 എംഎൽന്റെ 60 കുപ്പി മദ്യം ബിനീതിൽ നിന്ന് […]
