ഫിറ്റായി ഇരിക്കുന്നവര്‍ അശ്ലീലം പറഞ് പേടിപ്പിക്കുന്നു; സ്കൂളിന് പരിസരത്തെ മദ്യശാല അടപ്പിച്ച് വിദ്യാര്‍ത്ഥികളുടെ കത്ത്
സ്കൂള്‍ പരിസരത്തെ വിദേശമദ്യശാല അടപ്പിച്ച് വിദ്യാര്‍ത്ഥികളുടെ കത്ത്. തമിഴ്നാട്ടിലെ അരിയലൂര്‍ ജില്ലയിലെ സ്കൂളിന് സമീപമുള്ള മദ്യശാലയ്ക്കെതിരെയാണ് വിദ്യാര്‍ത്ഥികളായ സഹോദരങ്ങള്‍ ജില്ലാ കളക്ടര്‍ക്ക് പരാതിയുമായി എത്തിയത്.ആറാം ക്ലാസിലും നാലാം ക്ലാസിലും പഠിക്കുന്ന ഇ എം ഇളംതെന്‍ട്രൽ അരിവരസൻ എന്നീ സഹോദരങ്ങളാണ് മദ്യശാലക്കെതിരെ രംഗത്തെത്തിയത് .പ്രൈമറി സ്കൂളുകളിലെ ക്ലാസുകള്‍ നവംബര്‍ ഒന്നിന് ആരംഭിക്കാനിരിക്കെയാണ് ഇവര് മദ്യശാലയ്ക്ക് മുന്നിലൂടെ പോകാനുള്ള ആശങ്ക വിശദമാക്കി കളക്ടര്‍ക്ക് കത്തെഴുതിയത്. മദ്യശാല സ്കൂള്‍ പരിസരത്ത് നിന്ന് മാറ്റി എവിടേക്കെങ്കിലും സ്ഥാപിക്കണമെന്നായിരുന്നു കത്തിലെ ആവശ്യം. സ്കൂളിലേക്ക് നടന്നുപോകുമ്പോള്‍ […]
