അക്ബറും സീതയും ഇനി സൂരജും തനായയും; സിംഹങ്ങള്‍ക്ക് പുതിയ പേരുമായി ബംഗാള്‍ സര്‍ക്കാര്‍
കൊല്‍ക്കത്ത: അക്ബര്‍, സീത സിംഹങ്ങളുടെ പേരുമാറ്റ വിവാദത്തിന് പിന്നാലെ പുതിയ പേരുമായി പശ്ചിമബംഗാള്‍ സര്‍ക്കാര്‍. അക്ബറിന് സൂരജ് എന്നും സീതയ്ക്ക് തനായ എന്നുമാണ് പേര് നല്‍കിയിരിക്കുന്നത്. കേന്ദ്ര മൃഗശാല അതോറിറ്റിക്ക് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ പേരുകള്‍ കൈമാറി. കേന്ദ്ര മൃഗശാല അതോറിറ്റി ശിപാര്‍ശ അംഗീകരിച്ചാല്‍ അക്ബര്‍ സിംഹം സൂരജ് എന്നും സീത തനായ എന്നുമാകും അറിയപ്പെടുക. ഈ സിംഹങ്ങള്‍ ജന്മംനല്‍കുന്ന സിംഹക്കുട്ടികളുടെ രക്ഷിതാക്കളുടെ സ്ഥാനത്ത് ഈ പേരുകളാകും രേഖപ്പെടുത്തുക. പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാര്‍ക്കിലെ സിംഹങ്ങള്‍ക്ക് അക്ബര്‍, […]



