കേസ് തീർപ്പാക്കുന്നതുവരെ മലയാളം ചലച്ചിത്ര വ്യവസായത്തിൽ പ്രവർത്തിക്കുന്നതിൽ നിന്ന് വിലക്കണം;ലിജു കൃഷ്ണക്കെതിരെ ഡബ്ല്യു.സി.സി
ലൈംഗികാതിക്രമ കേസില്‍ സംവിധായകന്‍ ലിജു കൃഷ്ണയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ഡബ്‌ള്യൂ.സി.സി.സിനിമാ രംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാന്‍ ഒരു ഇന്റേണല്‍ കമ്മിറ്റി വേണമെന്ന തങ്ങളുടെ ആവശ്യത്തെ ശക്തിപ്പെടുത്തുകയാണ് ലിജു കൃഷ്ണയുടെ അറസ്റ്റിലൂടെയെന്ന് ഡബ്‌ള്യൂ.സി.സി പറഞ്ഞു.തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമം തടയുന്നതിനുള്ള പോഷ് നിയമം നടപ്പാക്കുന്നതിനും ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തു വിടുന്നതിനെക്കുറിച്ചും ചർച്ച ചെയ്യുന്നതിനിടയിലാണ് ഇത്തരമൊരു ഞെട്ടിക്കുന്ന സംഭവം. എല്ലാം തുറന്നു പറയുവാനുള്ള അതിജീവിതയുടെ ധൈര്യത്തെ അഭിനന്ദിക്കുന്നതായി ഡബ്ല്യുസിസി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.കേസ് തീര്‍പ്പാക്കുന്നതുവരെ സംവിധായകന്‍ […]