‘Just Wow’;ഗെഹരായിയാനെ പ്രശംസിച്ച് ലിജോ ജോസ്
ശകുന്‍ ഭത്ര സംവിധാനം ചെയ്ത് ദീപിക പദുക്കോണ്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ഏറ്റവും പുതിയ ചിത്രം ഗെഹരായിയാനെ പ്രശംസിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. ‘Just Wow’ എന്നാണ് ലിജോ ചിത്രത്തെ കുറിച്ച് പറഞ്ഞത്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു പ്രതികരണം. ഗെഹരായിയാന്‍ ദീപികയുടെ മികച്ച ചിത്രങ്ങളിലൊന്നാണെന്നാണ് നിരൂപകര്‍ അടക്കമുള്ളവര്‍ അഭിപ്രായപ്പെടുന്നത്.സിനിമയെ കുറിച്ച് സംമിശ്ര അഭിപ്രായങ്ങള്‍ ആണുള്ളത്. ദീപികയുടെ അലീഷ എന്ന കഥാപാത്രത്തെ കുറിച്ച് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഫെബ്രുവരി 11ന് ആമസോണ്‍ പ്രൈമിലൂടെയാണ് ഗെഹരായിയാന്‍ റിലീസ് ചെയ്തത്. ചിത്രത്തില്‍ അലീ […]