വേദനകൾ മറന്ന് വീണ്ടും കാക്കിയണിഞ്ഞു; സ്റ്റേഷൻ ആക്രമണത്തിൽ പരിക്കേറ്റ എസ് ഐ ലിജോ.പി. മണിവീണ്ടും ജോലിയിൽ പ്രവേശിച്ചു
വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വംബർ 28- നുണ്ടായ സ്റ്റേഷൻ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിഴിഞ്ഞം പൊലീസ് സേറ്റഷനിലെ എസ് ഐ ലിജോ.പി. മണി വേദനകൾ മറന്ന് വീണ്ടും ജോലിയിൽ പ്രവേശിച്ചു. സ്റ്റേഷൻ ആക്രമണ ദിവസം പരിക്കേറ്റ സഹപ്രവർത്തകനെ ആശുപത്രിയിലേക്കെത്തിക്കാൻ പുറത്തേക്ക് ഇറങ്ങിയ ലിജോയുടെ കാലിലേക്ക് സമരക്കാർ സമീപത്തുണ്ടായിരുന്ന ഹോളോ ബ്രിക്സ് എറിയുകയായിരുന്നു. വലത് കാലിന് ഗുരുതരമായി പരിക്കേറ്റു. തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായി നാല് മാസത്തോളം വിശ്രമത്തിലായിരുന്നു. വാക്കറിന്റെ സഹായത്തോടെയായിരുന്നു രണ്ട് ദിവസം മുൻപ് വരെ […]