kerala Kerala

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ കോണ്‍ഗ്രസ് എടുത്തത് മാതൃകാപരമായ തീരുമാനം; എം ലിജു

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ കോണ്‍ഗ്രസ് എടുത്തത് മാതൃകാപരമായ തീരുമാനമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി എം. ലിജു. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തി. സിപിഐഎം, ആരോപണ വിധേയര്‍ക്ക് എതിരെ ഒരു നടപടിയും സ്വീകരിചില്ല. ആരോപണം തെളിയിക്കുന്നത് വരെ അദ്ദേഹം കുറ്റാരോപിതനാണ്. ഇക്കാര്യത്തില്‍ സിപിഐഎം അപഹസിക്കുന്നത് ലജ്ജാവഹം. പാര്‍ട്ടിക്ക് ഉള്ളില്‍ അഭിപ്രായം പറയുന്നവരെ ഹിംസിക്കുന്ന പാരമ്പര്യം കോണ്‍ഗ്രസിന് ഇല്ല. അഭിപ്രായസ്വാതന്ത്ര്യം പാര്‍ട്ടിയില്‍ ഉണ്ട്. സസ്‌പെന്‍ഷന്‍ കാലാവധി വ്യക്തമാക്കാത്തതാണ് ഈ നടപടിയുടെ ശക്തി പ്രകടമാക്കുന്നത്. രാഹുലിന് കാര്യങ്ങള്‍ […]

Kerala kerala

ചുരുളി സിനിമ വിവാദം: ഫേസ്ബുക് പോസ്റ്റ് പിന്‍വലിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി

കൊച്ചി: ചുരുളി സിനിമ വിവാദവുമായി ബന്ധപ്പെട്ട് ഫേസ്ബുക് പോസ്റ്റ് പിന്‍വലിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. നടന്‍ ജോജു ജോര്‍ജിനെതിരായ പോസ്റ്റാണ് പിന്‍വലിച്ചത്. ചുരുളിയില്‍ അഭിനയിച്ചതിനുള്ള പ്രതിഫലവുമായി ബന്ധപ്പെട്ടാണ് ഇരുവരും തര്‍ക്കമുണ്ടായിരുന്നത്. മൂന്ന് ദിവസത്തെ അതിഥി വേഷത്തിനായി ജോജുവിന് കൊടുത്ത ശമ്പളം അടക്കമാണ് ലിജോ ജോസ് മറുപടി നല്‍കി പോസ്റ്റ് പങ്കുവെച്ചത്. അഞ്ച് ലക്ഷത്തിന് മേലെയാണ് ജോജുവിന് കൊടുത്ത ശമ്പളം. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണമെന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു. […]

Entertainment News

‘ ചുരുളി കാണാൻ പൊലീസ് ‘എഡിജിപി പദ്മകുമാറിന്റെ നേതൃത്വത്തില്‍ സമിതി

  • 11th January 2022
  • 0 Comments

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം ചുരുളിയില്‍ നിയമ ലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ പൊലീസ് സമിതി നിയോഗിച്ചു. സിനിമയില്‍ സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചുവെന്ന പരാതിയെ തുടര്‍ന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി പോലീസിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് പോലീസ് സിനിമ കാണുന്നത്. സിനിമയിലെ തെറി സംഭാഷണങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന വിമര്‍ശനങ്ങളും, തുടര്‍ന്ന് ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയുടെയും അടിസ്ഥാനത്തിലാണ് സമതിയെ നിയോഗിച്ചത്. സിനിമ കണ്ടതിനു ശേഷം എഡിജിപി പദ്മകുമാറിന്റെ നേതൃത്വത്തിലുള്ള സമിതി […]

error: Protected Content !!