ഹൈമാസ് ലൈറ്റിന്റെ കേടുപാടുകള്‍ പരിഹരിക്കുക; പരാതി നല്‍കി
പന്തീര്‍പ്പാടം; പന്തീര്‍പ്പാടം അങ്ങാടിലെ രാത്രി കാലത്തെ പ്രകാശം പരത്തുന്ന ഏക ആശ്രയമായിരുന്ന ഹൈമാസ് ലൈറ്റ് കേടുവന്നതില്‍ പരിഹാരംകാണണം എന്നാവശ്യപ്പെട്ട് പരാതി നല്‍കി. ലൈറ്റിന്റെ കേടുപാടുകള്‍ ഉടന്‍ പരിഹരിക്കാന്‍ വേണ്ട നടപടികള്‍ സ്യീകരികണമെന്നാവശ്യപ്പെട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡനട് ലീന വാസുദേവിന് പന്തീര്‍പാടം ശാഖ മുസ്ലിം യൂത്ത്‌ലീഗ് ആണ് പരാതി നല്‍കിയത്. യൂത്ത് ലീഗ് ഭാരവാഹികളായ കെടി ഖദീം,സിപി ശിഹാബ് ,റാഷിദ് ഒളോങല്‍ എന്നിവര്‍ പങ്കെടുത്തു.