Local

ലോമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന്റെ മുന്നില്‍ സ്ഥാപിച്ച ലോമാസ്റ്റ് ലൈറ്റിന്റെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയില്‍ അലവി ഉദ്ഘാടനം നിര്‍വഹിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതി ഉള്‍പ്പെടുത്തി 5.50 ലക്ഷം രൂപ വിനിയോഗിച്ചാണ്പദ്ധതി നടപ്പിലാക്കിയത്.കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായി പൂളക്കാന്‍ പോയി ജെന്‍ഷന്‍,എരഞ്ഞോളി താഴം,താളിക്കൊണ്ടു വയോജന പാര്‍ക്ക് എന്നീ സ്ഥലങ്ങളിലെ ലോമാസ്റ്റ് ലൈറ്റുകള്‍ പ്രവര്‍ത്തനസജ്ജമായി ബ്ലോക്ക് പ്രസിഡന്റ് പറഞ്ഞു. ഹൈമാസ്റ്റ് ലൈറ്റ് പ്രവര്‍ത്തന സജ്ജമായതോടെ കാല്‍നടയാത്രക്കാര്‍ക്കും മറ്റു വാഹന […]

kerala Kerala

വീടിനുള്ളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ ഇടിമിന്നലേറ്റു; അങ്കമാലിയില്‍ ഇടിമിന്നലേറ്റ് മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു

  • 1st October 2024
  • 0 Comments

കൊച്ചി: അങ്കമാലിയില്‍ ഇടിമിന്നലേറ്റ് മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു. അങ്കമാലി എടത്തോട് ചിറയപറമ്പില്‍ വീട്ടില്‍ ഷൈജന്‍(48) മകന്‍ ഷാന്‍ (25), ഷാനിന്റെ ഭാര്യ സോന (22) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. വീടിനുള്ളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെയാണ് ഇടിമിന്നലേറ്റത്. ഞായറാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് സംഭവമുണ്ടായത്. ഷൈജനും ഷാനിനും ചെറിയ രീതിയിലാണ് പൊള്ളലേറ്റത്. കാര്യമായി പൊള്ളലേറ്റ സോനയെ അങ്കമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. ഇവരുടെ രണ്ട് കുഞ്ഞുങ്ങള്‍ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു. ഇടിമിന്നലേറ്റ് വീട്ടിലെ ഗൃഹോപകരണങ്ങള്‍ക്കും കനത്ത നഷ്ടം സംഭവിച്ചു. […]

News

ഒന്ന് വീണു; പൊട്ടി വീഴാനായ് മിഠായിത്തെരുവിലെ അലങ്കാര വിളക്കുകള്‍

കോഴിക്കോട് : മിഠായിത്തെരുവില്‍ നവീകരണത്തിന്റെ ഭാഗമായി തൂക്കിയ ഡൂം ലൈറ്റുകളില്‍ ഒന്ന് ഇന്നലെ പൊട്ടി വീണു. ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടരയോടെ ലൈറ്റ് പൊട്ടി വീണത്. രണ്ടു സ്ത്രീകള്‍ ആ സമയത്തു അതു വഴി നടന്നു പോകുന്നുണ്ടായിരുന്നു. ഭാഗ്യവശാലാണ് അവരുടെ തലയില്‍ ലൈറ്റ് വീഴുന്നത് ഒഴിവായത്. ലൈറ്റിനകത്തു മഴ വെള്ളം നിറഞ്ഞു ഭാരം വര്‍ധിച്ചതാണു പൊട്ടി വീഴാന്‍ കാരണം. ഇത്തരത്തില്‍ വെള്ളം നിറഞ്ഞ ലൈറ്റുകള്‍ ഇനിയുമുണ്ട്. ഇവ വീഴാനുള്ള സാധ്യതയുമുണ്ട്. ലൈറ്റുകളില്‍ മിക്കതും പ്രകാശിക്കാറില്ല എന്ന പരാതിയുമുണ്ട്.

error: Protected Content !!