Local

വൈദ്യുതി ലഭിച്ചില്ല; കുന്ദമംഗലം മിനി സിവില്‍ സ്റ്റേഷനില്‍ ലിഫ്റ്റ് പ്രവര്‍ത്തന സഞ്ജമായില്ല

കുന്ദമംഗലം: കുന്ദമംഗലം മിനി സിവില്‍ സ്റ്റേഷനില്‍ ലിഫ്റ്റ് പ്രവര്‍ത്തന സജ്ജമായില്ല. നാലുമാസം മുമ്പാണ് മിനി സിവില്‍ സ്റ്റേഷനില്‍ ലിഫ്റ്റ് സ്ഥാപിച്ചത്. ലൈസന്‍സ് ലഭ്യമാക്കിയെങ്കിലും ലിഫ്റ്റ് പ്രവര്‍ത്തിക്കാനുള്ള വൈദ്യുതി ലഭ്യമാകാത്തതാണ് ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കാത്തത്. സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സ്വന്തമായി വൈദ്യുതി ലഭിമാക്കിയിട്ടുണ്ട് എന്നാല്‍ ലിഫ്റ്റ്’, ഫയര്‍ സിസ്റ്റം എന്നിവ പ്രവര്‍ത്തിപ്പിക്കാന്‍ വേറെ വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കേണ്ടതുണ്ട്. ഇത് ലഭിക്കാത്തത് കാരണമാണ് ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കാത്തത്. അഞ്ചു നിലകളുള്ള നിലവില്‍ സ്റ്റേഷനില്‍ കെ.എസ്.ഇ.ബി, കൃഷിഭവന്‍. എക്‌സൈസ് ഓഫീസ് […]

kerala Kerala

ലിഫ്റ്റില്‍ വീണ്ടും കുടുങ്ങി: ഇത്തവണ വനിത ഡോക്ടറും രോഗിയും

  • 16th July 2024
  • 0 Comments

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ വീണ്ടും ആളുകള്‍ ലിഫ്റ്റില്‍ കുടുങ്ങി. അത്യാഹിത വിഭാഗത്തില്‍ നിന്ന് സി.ടി സ്‌കാനിലേക്ക് പോകുന്ന ലിഫ്റ്റിലാണ് ഡോക്ടറും രോഗിയും കുടുങ്ങിയത്. അത്യാഹിത വിഭാഗത്തിലെ വനിതാ ഡോക്ടറും മറ്റൊരു രോഗിയുമാണ് ലിഫ്റ്റില്‍ കുടുങ്ങിയത്. മെഡിക്കല്‍ കോളേജ് പൊലീസെത്തി ഇരുവരെയും പുറത്തെത്തിച്ചു. കഴിഞ്ഞ ദിവസവും രോഗി രണ്ടു ദിവസം ലിഫ്റ്റിനുള്ളില്‍ കുടുങ്ങിയിരുന്നു. ശനിയാഴ്ച രാവിലെ 11 മണിക്ക് ലിഫ്റ്റില്‍ കയറിയ രോഗിയെ കണ്ടെത്തിയത് ഇന്നലെ രാവിലെ ആറുമണിക്കായിരുന്നു. അതേസമയം രോഗികള്‍ ഉള്‍പ്പടെ ലിഫ്റ്റില്‍ കുടുങ്ങുന്ന സംഭവം തുടര്‍കഥയാകുമ്പോള്‍ […]

kerala Kerala

രോഗി ലിഫ്റ്റില്‍ കുടുങ്ങിയ സംഭവത്തില്‍ നടപടി; മൂന്ന് ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍

  • 15th July 2024
  • 0 Comments

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗി ലിഫ്റ്റില്‍ കുടുങ്ങിയ സംഭവത്തില്‍ മൂന്ന് ജീവനക്കാര്‍ക്കെതിരെ നടപടി. രണ്ട് ലിഫ്റ്റ് ഓപ്പറേറ്റര്‍മാര്‍, ഡ്യൂട്ടി സാര്‍ജന്റ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ നടത്തിയ അന്വേഷണത്തെത്തുടര്‍ന്നാണ് നടപടി. നിരവധി രോഗികള്‍ എത്തുന്ന ഒപിയുടെ അടുത്തുള്ള ലിഫ്റ്റാണ് തകരാറിലായത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ഉള്ളൂര്‍ സ്വദേശി രവീന്ദ്രന്‍ നായര്‍ ലിഫ്റ്റില്‍ കുടുങ്ങിയത്. രോഗി ലിഫ്റ്റില്‍ കുടുങ്ങിയ വിവരം ആരും അറിഞ്ഞില്ല. തിങ്കളാഴ്ച രാവിലെ 6 […]

National

ലിഫ്റ്റിന്റെ വാതിലിനിടയില്‍ കുടുങ്ങി ഒമ്പതു വയസുകാരിക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: ലിഫ്റ്റിന്റെ വാതിലിനിടയില്‍ കാല് കുടുങ്ങി ഒമ്പതു വയസ്സുകാരിക്ക് ദാരുണാന്ത്യം. ഹൈദരാബാദില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം.ഹസ്തിനപുരത്തെ നോര്‍ത്ത് എക്സ്റ്റ്ഷന്‍ കോളനിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന കുട്ടി മൂന്നാം നിലയിലേക്ക് പോകുമ്പോഴായിരുന്നു കാല് ലിഫ്റ്റില്‍ കുടുങ്ങിയത്. കുട്ടി കാല് വലിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ആരോ ലിഫ്റ്റിന്റെ ബട്ടണ്‍ അമര്‍ത്തുകയായിരുന്നു. കുട്ടിയുടെ ശരീരത്തിന്റെ പകുതി ഭാഗം ലിഫ്റ്റിന്റെ വാതിലിനിടയില്‍പ്പെട്ടുകയായിരുന്നു.

error: Protected Content !!