ലൈഫ് മിഷന്‍ വീടുകളുടെ ഉദ്ഘാടനം ഇന്ന്; യുഡിഎഫ് ബഹിഷ്‌കരിക്കും
ലൈഫ് മിഷന്‍ പദ്ധതി പ്രകാരം രണ്ട് ലക്ഷം വീടുകള്‍ നിര്‍മ്മിച്ചതിന്റെ പ്രഖ്യാപനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തും. വൈകുന്നേരം മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്താണ് പ്രഖ്യാപനം നടത്തുന്നത്. പദ്ധതിയില്‍ ക്രമക്കേടുകള്‍ ആരോപിച്ച് യു.ഡി.എഫ് ചടങ്ങ് ബഹിഷ്‌കരിക്കും. ലൈഫ് മിഷന്‍ വഴി 2,14,144 ത്തിലേറെ വീടുകളാണ് ഇതുവരെ പൂര്‍ത്തീകരിച്ചത്. വൈകിട്ട് പുത്തിരിക്കണ്ടത്ത് നടക്കുന്ന ഔദ്യോഗിക പ്രഖ്യാപന ചടങ്ങില്‍ ലൈഫ് പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മുഖ്യമന്ത്രി അവാര്‍ഡ് നല്‍കും. […]