എം. ശിവശങ്കറിന്റെ ജാമ്യകാലാവധി നീട്ടി
ന്യൂഡൽഹി∙ ലൈഫ് മിഷൻ അഴിമതിക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ ജാമ്യം സുപ്രീംകോടതി രണ്ടുമാസത്തേക്കു കൂടി നീട്ടി. ആരോഗ്യപരമായ കാരണങ്ങളെ തുടർന്നാണു ജാമ്യകാലാവധി കോടതി നീട്ടി നൽകിയത്. ചികിത്സകൾക്കായി ശിവശങ്കറിന് രണ്ടുമാസത്തെ ജാമ്യം നേരത്തെ സുപ്രീംകോടതി അനുവദിച്ചിരുന്നു. ഒക്ടോബർ രണ്ടിന് ഇതിന്റെ കാലാവധി അവസാനിക്കും. ഇതിനു മുന്നോടിയായാണു ശിവശങ്കർ വീണ്ടും സുപ്രീംകോടതിയിലെത്തിയത്. നട്ടെല്ലിന്റെ രണ്ടാമത്തെ ശസ്ത്രക്രിയയ്ക്കു കൂടുതൽ സമയം അനുവദിക്കണമെന്നായിരുന്നു ശിവശങ്കറിന്റെ ആവശ്യം. ശിവശങ്കറിന്റെ ആവശ്യം അംഗീകരിച്ച കോടതി ഡിസംബർ അഞ്ചുവരെ ജാമ്യകാലാവധി നീട്ടിനൽകുകയായിരുന്നു. ജസ്റ്റിസ് […]