ഭിന്ന ശേഷി കാരൻ തൊഴുത്തിൽ കഴിഞ്ഞ സംഭവം; കുടുംബത്തിന് താത്കാലിക താമസ സൗകര്യം ഒരുക്കുമെന്ന് അബുദാബി ചാരിറ്റി സംഘടന
ഭിന്നശേഷിക്കാരൻ തൊഴുത്തിൽ കഴിഞ്ഞ സംഭവത്തിൽ കിളിമാനൂർ നഗരൂരിലെ കുടുംബത്തിന് താത്കാലിക താമസത്തിന് വീട് നൽകുമെന്ന് അബുദാബിയിലെ സാംസ്‌കാരിക ചാരിറ്റി സംഘടന നൊസ്റ്റാൾജിയ അറിയിച്ചു. ലൈഫ് മിഷനിൽ വീട് പൂർത്തിയാകുന്നത് വരെ ഭിന്നശേഷക്കാരനും കുടുംബത്തിനും സംരക്ഷണം നൽകുമെന്നും സംഘടന അറിയിച്ചു. 4 ലക്ഷം രൂപയാണ് ലൈഫ് മിഷനിൽ വീടിനായി അനുവദിക്കുന്നത് ഇതിന് പുറമെ അധികമായി വരുന്ന നിർമാണത്തുക കുടുംബത്തിന് നൽകുമെന്നും നൊസ്റ്റാൾജിയ അറിയിച്ചു. അധികം വൈകാതെ കന്നുകാലി തൊഴുത്തിൽ കഴിയുന്ന നാലംഗ ദളിത് കുടുംബത്തിനെ മറ്റൊരു വീട്ടിലേക്ക് മാറ്റാനുള്ള […]