Kerala

കത്ത് വിവാദം; ഡി ആര്‍ അനില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് രാജിവെച്ചു

  • 31st December 2022
  • 0 Comments

തിരുവനന്തപുരം: ഡി ആർ അനില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. കരാർ നിയമനത്തിനുള്ള പാര്‍ട്ടി പട്ടിക ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയറുടേയും ഡി ആർ അനിലിനിലിന്‍റെയും ലെറ്റര്‍ പാഡിൽ കത്ത് പുറത്തായതിന് പിന്നാലെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. കത്തെഴുതിയെന്ന് ഡി ആർ അനിൽ സമ്മതിക്കുകയും ചെയ്തിരുന്നു. മേയറുടേത് എന്ന പേരിലുള്ള കത്ത് വ്യാജമെന്നായിരുന്നു തുടക്കം മുതൽ സിപിഎം നിലപാട്. ഇതിനിടെ വിജിലൻസും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തി. രണ്ട് ഏജൻസികൾക്കും കത്തിന്‍റെ ശരി […]

Kerala

കത്ത് വിവാദത്തിൽ പ്രതിഷേധം അവസാനിപ്പിക്കുമെന്ന് പ്രതിപക്ഷം, ഡി ആർ അനിൽ രാജിവയ്ക്കും

  • 30th December 2022
  • 0 Comments

തിരുവനന്തപുരം നഗരസഭയിലെ നിയമനകത്ത് വിവാദം അവസാനിക്കുന്നു. സമവായമായതിനെത്തുടർന്ന് പ്രതിഷേധത്തിൽ നിന്ന് പ്രതിപക്ഷം പിന്മാറി. ഡി ആർ അനിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം രാജിവയ്ക്കുമെന്ന ഫോർമുല പ്രതിപക്ഷം അംഗീകരിക്കുകയായിരുന്നു. താൻ കത്തെഴുതിയെന്ന് ഡി ആർ അനിൽ സമ്മതിച്ച സാഹചര്യത്തിലാണ് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി സ്ഥാനത്തുനിന്ന് അദ്ദേഹത്തെ നീക്കിയത്. മറ്റ് ഭരണപരമായ പ്രശ്‌നങ്ങൾ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ പരിഹരിക്കാനും പ്രതിപക്ഷ പാർട്ടികളുമായി ധാരണയിലെത്തിയതായി ചർച്ചകൾക്കുശേഷം മന്ത്രി എം ബി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. പ്രതിപക്ഷം ഉന്നയിച്ച ആവശ്യങ്ങൾ […]

Kerala

കത്ത് വിവാദത്തിൽ മേയര്‍ക്കും സര്‍ക്കാരിനും ആശ്വാസം; സിബിഐ അന്വേഷണം ഇപ്പോള്‍ ആവശ്യമില്ലെന്ന് ഹൈക്കോടതി

  • 16th December 2022
  • 0 Comments

കൊച്ചി: തിരുവനന്തപുരം കോര്‍പറേഷനും സര്‍ക്കാരിനും ആശ്വാസം. നിയമന ശുപാര്‍ശയുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയര്‍ അയച്ച കത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.മുൻ കൗൺസിലർ ജി എസ് ശ്രീകുമാർ ആണ് ഈ ആവശ്യവുമായി കോടതിയെ സമീപിച്ചത്..ഒഴിവുകൾ നികത്താനായി പാർട്ടി സെക്രട്ടറിക്ക് കത്തയച്ചത് സ്വജനപക്ഷപാതമാണെന്നായിരുന്നു ആക്ഷേപം. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ആയിരത്തിലധികം അനധികൃത നിയമനങ്ങളാണ് കോർപ്പറേഷനിൽ നടന്നതെന്നും ഹർജിയിൽ ആരോപണമുണ്ട്.എന്നാൽ വിവാദ കത്തിന്മേലുള്ള ആരോപണം മേയർ ആര്യാ രാജേന്ദ്രൻ നlഷേധിച്ചതായും നിഗൂഢമായ കത്തിന്‍റെ പേരിൽ കൂടുതൽ […]

Kerala

കത്ത് വിവാദത്തില്‍ സിബിഐ അന്വേഷണം എതിർത്ത് സർക്കാർ ഹൈക്കോടതിയിൽ

  • 30th November 2022
  • 0 Comments

തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദത്തില്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. വിവാദ കത്തിന്മേലുള്ള ആരോപണം മേയർ ആര്യാ രാജേന്ദ്രൻ നിഷേധിച്ചതായി സർക്കാർ വ്യക്തമാക്കി.നിഗൂഢമായ കത്തിന്റെ പേരിൽ കൂടുതൽ അന്വേഷണം ആവശ്യമില്ല. കേസിൽ ക്രൈംബ്രാഞ്ച് 10 പേരുടെ മൊഴികളും രേഖകൾ ശേഖരിച്ചിട്ടുണ്ട്. ആരോപണം തെളിയിക്കത്തക്ക തെളിവുകൾ ഹർജിക്കാരന്റെ പക്കലില്ല. വിവാദ കത്തിന്മേൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സർക്കാർ കൂട്ടിച്ചേര്‍ത്തു. ഇരു ഭാഗത്തിന്റെയും വാദം പൂര്‍ത്തിയാക്കിയ കേസ് വിധി പറയാനായി മാറ്റി. തിരുവനന്തപുരം ന​ഗരസഭയിൽ നടന്നത് സ്വജ്ജനപക്ഷപാതമാണെന്നും […]

Kerala

കത്ത് വിവാദം അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി, ജില്ലാ പോലീസ് മേധാവിമാരടക്കം 38 എസ്.പി.മാർക്ക് സ്ഥലംമാറ്റം

  • 18th November 2022
  • 0 Comments

തിരുവനന്തപുരം: സംസ്ഥാന പോലീസ് തലപ്പത്ത് ജില്ലാ പോലീസ് മേധാവിമാരടക്കം 38 എസ്.പി.മാർക്ക് സ്ഥലംമാറ്റം. തിരുവനന്തപുരം കോർപറേഷനിലെ കത്ത് വിവാദം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് യൂണിറ്റ് ഒന്ന് മേധാവി കെ.ഇ.ബൈജുവിനെ സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് എസ്പിയായി സ്ഥലം മാറ്റി. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണറായി ആർ.ഇളങ്കോയ്ക്കു പകരം തിരുവനന്തപുരം ഡിസിപി അജിത് കുമാറിനെ നിയമിച്ചു. എറണാകുളം റേഞ്ച് എസ്.പി. ജെ. ഹിമേന്ദ്രനാഥിനെ കെ.എസ്.ഇ.ബി.യിൽ ചീഫ് വിജിലൻസ് ഓഫീസറായി മാറ്റിനിയമിച്ചു. ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജയ്‌ദേവ് ജി. എറണാകുളം ഭീകരവിരുദ്ധ […]

Kerala

കത്ത് വിവാദം, അടിയന്തര യോഗം വിളിച്ച് സിപിഐഎം

  • 6th November 2022
  • 0 Comments

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനുമായി ബന്ധപ്പെട്ട കത്ത് വിവാദത്തിൽ അടിയന്തര യോഗം വിളിച്ച് സിപിഐഎം. തിങ്കളാഴ്ച്ച സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റും ജില്ലാ കമ്മിറ്റിയും ചേരും. പാർട്ടിയും മുന്നണിയും സർക്കാരും കത്തിൽ പ്രതിരോധത്തിലായതോടെയാണ് യോഗം. സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ യോഗത്തിൽ നേരിട്ട് പങ്കെടുക്കും.പാർട്ടിയിലെ വിഭാഗീയ പ്രശ്‌നങ്ങളാണ് ഇത്തരത്തിലൊരു കത്ത് പുറത്തുവന്നതെന്ന ആരോപണം നിലനിൽക്കുന്നുണ്ട്. കത്ത് ചോർത്തിയത് ആനാവൂരിനെ എതിർക്കുന്നവരാണെന്നും, അതല്ല ആര്യ രാജേന്ദ്രനോടു വിരോധമുള്ളവരാണെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്. അതേസമയം കത്ത് സംബന്ധിച്ച് കൃത്യമായ വിശദീകരണം നൽകാൻ […]

error: Protected Content !!