തിരുവമ്പാടിയില്‍ റോഡരികില്‍ പുള്ളിപ്പുലിയെ ചത്ത നിലയില്‍ കണ്ടെത്തി.
കോഴിക്കോട്: തിരുവമ്പാടിയില്‍ റോഡരികില്‍ പുള്ളിപ്പുലിയെ ചത്ത നിലയില്‍ കണ്ടെത്തി. ആനക്കാംപൊയില്‍ മുത്തപ്പന്‍പുഴ മൈന വളവിലാണ് പുലിയുടെ ജഢം കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് പുലി നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. മുള്ളന്‍ പന്നിയുടെ ആക്രമണത്തിലാണ് പുലി ചത്തുവെന്നാണ് നിഗമനം. പുലിയുടെ ശരീരത്തില്‍ നിറയെ മുള്ളന്‍ പന്നിയുടെ മുള്ളുകളുണ്ട്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധിച്ചു വരികയാണ്.