Entertainment News

ലോകേഷിന് പറ്റിയത് നിസാര പരിക്ക്; ഇനിയും കേരളത്തിൽ വരുമെന്ന് സംവിധായകൻ

  • 24th October 2023
  • 0 Comments

ലിയോ സിനിമയുടെ കേരളാ പ്രൊമോഷന്റെ ഭാഗമായി പാലക്കാടെത്തിയ സംവിധായകന്‍ ലോകേഷ് കനകരാജിന് നിസാര പരുക്ക് മാത്രമാണെന്ന് ആശുപത്രി അധികൃതര്‍. സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ലോകേഷ് കോയമ്പത്തൂരിലെ വീട്ടിലേക്കു മടങ്ങിയെന്ന് ഗോകുലം എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി അറിയിച്ചു. കേരളത്തില്‍ ഇനിയും വരുമെന്ന് ലോകേഷ് എക്‌സില്‍ കുറിച്ചു. ‘നിങ്ങളുടെ സ്‌നേഹത്തിന് നന്ദി കേരളം. നിങ്ങളെ എല്ലാവരെയും പാലക്കാട് കണ്ടതില്‍ അതിയായ സന്തോഷവും നന്ദിയുമുണ്ട്. ആള്‍ക്കൂട്ടത്തിനിടയില്‍ ഒരു ചെറിയ പരുക്ക് കാരണം എനിക്ക് മറ്റ് രണ്ട് വേദികളിലും പത്രസമ്മേളനത്തിലും […]

Entertainment News

കേരളത്തിൽ അതിരു കടന്ന് ലിയോ ആവേശം; സംവിധായകന് പരിക്ക് ,പോലീസ് ലാത്തി വീശി

  • 24th October 2023
  • 0 Comments

കേരളത്തിലെ തിയേറ്ററുകളിലും ആവേശം നിറച്ച് പ്രദർശനം തുടരുന്ന വിജയ് ചിത്രം ലിയോയുടെ പ്രൊമോഷൻ പരിപാടിയിൽ ജനസാ​ഗരം. കേരളത്തിൽ എത്തിയ സംവിധായകൻ ലോകേഷ് കനകരാജിനെ കാണാൻ ആളുകൾ ഒഴുകിയത്തെയതോടെ പോലീസിന് ആളുകളെ നിയന്ത്രിക്കാൻ ലാത്തി വീശേണ്ടി വന്നു. പാലക്കാട് അരോമ തിയേറ്ററിലാണ് ലോകേഷിനെ കാണാൻ ആരാധകർ ഒഴുകിയെത്തിയത്. പൂർണ്ണ രീതിയിലുള്ള സെക്യൂരിറ്റി സംവിധാനങ്ങൾ ഉൾപ്പെടെ ഗോകുലം മൂവീസ് ഒരുക്കിയിട്ടും പ്രേക്ഷകരുടെ സ്നേഹപ്രകടങ്ങൾക്കിടയിൽപ്പെട്ട് ലോകേഷിന്റെ കാലിനു പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ സംവിധായകൻ ലോകേഷ് കനകരാജ് മറ്റു പരിപാടികൾ റദ്ദാക്കി തിരികെ […]

Entertainment News

റിലീസിന് മുമ്പെ നൂറ് കോടി കടന്നു; വിജയ് ചിത്രം ലിയോ കുതിക്കുന്നു

  • 17th October 2023
  • 0 Comments

വിജയ് നായകനാവുന്ന ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലർ ‘ലിയോ’ തിയേറ്ററുകളിലെത്താൻ മണിക്കൂറുകൾ ബാക്കി നിൽക്കെ പ്രീ ബുക്കിംങ് നൂറ് കോടി കടന്നു. ഒക്ടോബർ 19-ന് റിലീസ് ചെയ്യുന്ന ചിത്രം ആദ്യംദിനം പ്രദർശനത്തിനെത്തുന്ന തിയേറ്ററുകളിലെ ഒട്ടുമിക്ക ടിക്കറ്റുകളും വിറ്റു കഴിഞ്ഞു. തമിഴ്‌നാടിന് പുറമേ കേരളത്തിലും ഗൾഫ് രാജ്യങ്ങളിലും വൻ സ്വീകാര്യതയാണ് ലിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമായി ആദ്യയാഴ്ച്ചയിലെ ബുക്കിങ്ങിലൂടെ ഇതുവരെ 100 കോടി ലിയോ നേടിയെന്നാണ് ഇന്ത്യൻ ബോക്‌സ് ഓഫീസ് ട്രാക്കർ സാക്ക്‌നിക്കാണ് പുറത്തുവിട്ടിരിക്കുന്ന കണക്ക്. ഞായറാഴ്ച രാവിലെയാണ് ‘ലിയോ’യുടെ […]

Entertainment News

ലിയോ സെറ്റിൽ ലോകേഷിന് 36 -ാം പിറന്നാൾ; ചിത്രങ്ങൾ പങ്ക് വെച്ച് താരങ്ങൾ

  • 14th March 2023
  • 0 Comments

തമിഴ് സിനിമയിൽ ഏറ്റവും ആരാധകരുള്ള സംവിധായകനായ ലോകേഷ് കനക രാജിന് 36-ാം പിറന്നാൾ. തന്റെ പുതിയ ചിത്രമായ ലിയോ യുടെ സെറ്റിലായിരുന്നു ലോകേഷ് തന്റെ പിറന്നാൾ ആഘോഷിച്ചത്. വിജയ്‌ക്കൊപ്പം വലിയ നിര താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ ഓരോരുത്തരും ലോകേഷിനോട് സ്നേഹം പങ്കിടുന്ന ചിത്രങ്ങളാണ് സാമൂഹിക മാധ്യങ്ങളിൽ വൈറലായത്. സഞ്ജയ് ദത്ത്, ബാബു ആന്റണി, തൃഷ, മനോജ് പത്മഹംസ തുടങ്ങിയവർക്കൊപ്പമുള്ള ലോകേഷിന്റെ ചിത്രങ്ങൾ ആണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ലിയോയുടെ ചിത്രീകരണം ഇപ്പോൾ കാശ്മീരിൽ പുരോഗമിക്കുകയാണ്. വിജയ് നായകനാകുന്ന […]

Entertainment News

ലിയോയില്‍ നിന്നും തൃഷ പുറത്തോ;പ്രചരിച്ച വാർത്തയിലെ സത്യമെന്ത് വിശദീകരണവുമായി തൃഷയുടെ അമ്മ

  • 8th February 2023
  • 0 Comments

ലോകേഷ്-വിജയ് ചിത്രം ലിയോയിൽ നിന്നും തൃഷയെ ഒഴിവാക്കി എന്നുള്ള വാർത്തകൾക്ക് വിശദീകരണവുമായി തൃഷയുടെ ‘അമ്മ.കശ്മീരില്‍ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ പുരോഗമിക്കവേ, നടി തൃഷ ചെന്നൈ വിമാനത്താവളത്തില്‍ മടങ്ങിയെത്തി എന്ന് പറയുന്ന ചിത്രങ്ങള്‍ വൈറലായതോടെയാണ് അഭ്യൂഹം ശക്തമായത്.കശ്മീരിലെ കാലാവസ്ഥ കാരണം ലിയോയുടെ സെറ്റില്‍ വെച്ചാണ് തൃഷയ്ക്ക് അസുഖം ബാധിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു,തൃഷയുടെ അമ്മ ഉമാ കൃഷ്ണൻ തമിഴ് ടെലിവിഷൻ ചാനലിനോട് സംസാരിക്കുകയും കിംവദന്തികൾ തള്ളിക്കളയുകയും ചെയ്തു. തൃഷ ഇപ്പോഴും കാശ്മീരിൽ ലിയോയുടെ ചിത്രീകരണത്തിലാണെന്ന് അവർ വെളിപ്പെടുത്തി.

error: Protected Content !!