Kerala News

ലൈഫ് മിഷൻ അഴിമതിയിൽ സഭയിൽ അടിയന്തര പ്രമേയ നോട്ടീസ്,വീഞ്ഞ് പഴയതാണ് കുപ്പിയും പഴയതാണെന്ന് എം ബി രാജേഷ്

  • 28th February 2023
  • 0 Comments

ലൈഫ് മിഷൻ കോഴക്കേസിൽ നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം.മാത്യു കുഴൽനാടൻ എംഎൽഎയാണ് നോട്ടീസ് നൽകിയത്. വടക്കാഞ്ചേരിയിൽ പണിയുന്ന ഫ്ലാറ്റിന്റെ പേരിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി കോടികൾ കോഴ വാങ്ങിയതും അറസ്റ്റിലായതും ഇഡി ഒഴിച്ചുള്ള അന്വേഷണങ്ങൾ നിലച്ചതും സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്.പ്രമേയം അപ്രസക്തമാണെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ്. ഇതേ വിഷയം നേരത്തെ അടിയന്തര പ്രമേയമായി കൊണ്ടുവന്നിട്ടുണ്ട്. ഒരേ വിഷയം തന്നെ ഒന്നിലധികം തവണ പ്രമേയമായി കൊണ്ട് വരാൻ കഴിയില്ല. വീഞ്ഞ് […]

Kerala News

നിയമസഭാ സമ്മേളനത്തിന് തുടക്കമായി;സ്പീക്കര്‍ പാനലില്‍ മുഴുവന്‍ വനിതകള്‍,നിയമസഭയുടെ ചരിത്രത്തില്‍ ആദ്യം

  • 5th December 2022
  • 0 Comments

നിയമസഭ സ്പീക്കര്‍ പാനലില്‍ മുഴുവന്‍ വനിതകള്‍.ഭരണ പക്ഷത്തു നിന്നും യു പ്രതിഭ, സി കെ ആശ എന്നിവരും പ്രതിപക്ഷത്തു നിന്നും കെ കെ രമയുമാണ് പാനലിലുള്ളത്. ഇത് ആദ്യമായാണ് സ്പീക്കർ പാനലിൽ മുഴുവൻ വനിതകൾ വരുന്നത്. സ്പീക്കർ എ എൻ ഷംസീറാണ് പാനലിൽ വനിതകൾ വേണമെന്ന നിർദേശം മുന്നോട്ട് വെച്ചത്. ഇതംഗീകരിച്ച് ഭരണ പക്ഷവും പ്രതിപക്ഷവും വനിതകളെ നിർദ്ദേശിക്കുകയായിരുന്നു. സ്പീക്കർ സഭയിൽ ഇല്ലാത്ത സമയങ്ങളിൽ സഭ നിയന്ത്രിക്കുന്നതിനാണ് ഈ പാനൽ. കോൺഗ്രസ് എംഎൽഎ ഉമാ തോമസ് സഭയിലുണ്ടായിരുന്നിട്ടും […]

Kerala News

നിയമസഭാ തിരഞ്ഞെടുപ്പ്; ഏപ്രിൽ മാസം പകുതിയോടെ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഇടതുപാർട്ടികൾ

  • 13th February 2021
  • 0 Comments

നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കവേ കേരളത്തിലെ കൊവിഡ് വ്യാപനത്തിൽ ആശങ്ക പ്രകടിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. രാഷ്ട്രീയ പാർട്ടികളുമായുള്ള ചർച്ചയിലാണ് കമ്മീഷൻ ആശങ്ക പങ്കുവെച്ചത്. ഏപ്രിൽ മാസം പകുതിയോടെ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഇടതുപാർട്ടികൾ ആവശ്യപ്പെട്ടു. മെയ് മാസത്തിൽ മതിയെന്ന് ബിജെപി അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് ഏപ്രിൽ 8 നും 12നും ഇടയിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന് കോൺ​ഗ്രസ് ആവശ്യപ്പെട്ടു. വോട്ടർ പട്ടികയിൽ ഇരട്ടിപ്പ് ഒഴിവാക്കണം. വോട്ട് രേഖപ്പെടുത്താനുള്ള സമയം നീട്ടേണ്ടതില്ല. 7 മുതൽ 5 മണി വരെ മതിയെന്നും കോൺ​ഗ്രസ് ആവശ്യപ്പെട്ടു. റമദാനും […]

Kerala News

സഭയിൽ മുഖ്യമന്ത്രിയുടെ തള്ള് അൽപം കൂടിപ്പോയി;രമേശ് ചെന്നിത്തല

  • 14th January 2021
  • 0 Comments

നിയമ സഭയിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ്. നിയമസഭ സമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ തള്ള് അൽപം കൂടിപ്പോയെന്ന് ചെന്നിത്തല പറഞ്ഞു . താനൊരു പ്രത്യേക ജനുസാണെന്ന മുഖ്യമന്ത്രിയുടെ പരാമർശമാണ് ചെന്നിത്തലയുടെ പരിഹാസത്തിന് കാരണമായത്. ഇത്രയും തള്ള് തള്ളേണ്ടിയിരുന്നില്ലെന്നും കുറച്ചൊക്കെ മയത്തില്‍ തള്ളണമെന്നും ചെന്നിത്തല പറഞ്ഞു. ശിവശങ്കറിന് ഐ.എ.എസ് കൊടുത്തത് ഇ.കെ നായനാർ മന്ത്രിസഭയുടെ കാലത്താണെന്നും ചെന്നിത്തല പറഞ്ഞു.പാർട്ടിക്കകത്ത് ഗ്രൂപ്പ് കളിച്ച് വി.എസ് അച്യുതാനന്ദനെ ഒതുക്കിയ പിണറായി വിജയനാണ് കോൺഗ്രസിനെതിരെ ഗ്രൂപ്പ് കളിയെ […]

Kerala News

അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു; പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു

  • 13th January 2021
  • 0 Comments

സഭ സമ്മേളനത്തിൽ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് അനില്‍ അക്കര എംഎല്‍എ നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. നാലരക്കോടിയുടെ കമ്മീഷനാണ് പദ്ധതിയില്‍ നടന്നതെന്ന് അനില്‍ അക്കര എംഎല്‍എ ആരോപിച്ചു. എന്നാല്‍, ലൈഫ് പദ്ധതിയെ താറടിച്ചുകാണിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. ലൈഫ് മിഷനോ സംസ്ഥാന സര്‍ക്കാരോ വിദേശ സഹായം തേടിയിട്ടില്ല.സര്‍ക്കാരിനെതിരെ പ്രതിപക്ഷമുയര്‍ത്തിയ മാറാലകള്‍ ഹൈക്കോടതി കീറിയെറിഞ്ഞെന്നും മന്ത്രി പറഞ്ഞു.

Kerala News

നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കി;സഭ ഈ മാസം 22 ന് പിരിയും

  • 11th January 2021
  • 0 Comments

നിയമ സഭ സമ്മേളനം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഈ മാസം 22 ന് പിരിയാൻ കാര്യോപദേശക സമിതി യോഗത്തിന്റെ തീരുമാനം. സമ്മേളനം ഈ മാസം 28 വരെ ചേരാനായിരുന്നു തീരുമാനം കോവിഡ് സാഹചര്യത്തിൽ ആണ് സഭ വെട്ടിച്ചുരുക്കാൻ മുഖ്യമന്ത്രി തന്നെ കാര്യോപദേശക സമിതിയോട് ആവശ്യപ്പെട്ടത്. പ്രതിപക്ഷവും ഇതിനെ അനുകൂലിച്ചു. സ്പീക്കറെ നീക്കണമെന്ന പ്രതിപക്ഷ നോട്ടീസ് 21 ന് ഉച്ചയ്ക്കുശേഷമാണ് ചര്‍ച്ച ചെയ്യുക. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്പീക്കര്‍ക്കെതിരെ നിരവധി ആരോപണങ്ങളുണ്ട് അതിനാല്‍ സ്പീക്കറെ മാറ്റിനിര്‍ത്തണമെന്നാണ് യുഡിഎഫിന്റെ നോട്ടീസ്.

Kerala News

നിയമസഭ സമ്മേളനം ഈ മാസം എട്ടിന് ;സംസ്ഥാന ബജറ്റ് 15ന്

  • 1st January 2021
  • 0 Comments

നിയമസഭ തിരഞ്ഞെടുപ്പ് അടുക്കവേ പതിനാലാം നിയമസഭയുടെ അവസാന സമ്മേളനത്തിന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ ഈ മാസം എട്ടിന് തുടക്കമാകും.രാവിലെ ചേര്‍ന്ന മന്ത്രിസഭായോഗം സഭ വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു. ജനുവരി 15ന് സംസ്ഥാന ബജറ്റ് അവതരിപ്പിക്കും. 22ന് സമ്മേളനം സമാപിക്കും.സമ്പൂര്‍ണമായ ബജറ്റ് അവതരിപ്പിക്കുമെന്നാണ് ധനമന്ത്രി തോമസ് ഐസക് നല്‍കിയ ഉറപ്പ്. ഗവര്‍ണറുടെ നയപ്രഖ്യപനത്തോട് കൂടിയാകും സമ്മേളനത്തിന് തുടക്കം

കാർഷിക നിയമത്തിനെതിരെ പ്രമേയം പാസാക്കി കേരള നിയമസഭ ;പ്രമേയത്തെ എതിർത്തില്ലെന്ന് ഒ.രാജഗോപാൽ

  • 31st December 2020
  • 0 Comments

കേന്ദ്ര സർക്കാർ കൊണ്ടു വന്ന കാർഷിക നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കി. പ്രമേയം പാസാക്കുന്ന ഘട്ടത്തിൽ രാജഗോപാൽ വോട്ടെടുപ്പ് ആവശ്യപ്പെട്ടില്ല. എന്നാൽ ബിജെപി യുടെ ഏക എം എൽ എ ആയ ഇദ്ദേഹം പ്രമേയത്തെ എതിർക്കുമെന്നാണ് കരുതിയിരുന്നത്. പ്രമേയം പാസായത് ഐക്യകണ്ഠേനയാണെന്നും കർഷക നിയമം പിൻവലിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം നിയമസഭയ്ക്ക് പുറത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. നിയമസഭയുടെ പൊതു അഭിപ്രായത്തെ താൻ മാനിച്ചു. സഭയിൽ സംസാരിക്കാൻ സമയം ലഭിച്ചപ്പോൾ തന്റെ അഭിപ്രായം പറഞ്ഞു. കർഷക നിയമം പിൻവലിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. നിയമ […]

നിയമസഭ തെരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകള്‍ ഉറപ്പിക്കാന്‍ മുസ്ലീം ലീഗ്;ഭൂരിപക്ഷം കിട്ടിയാല്‍ ഉപമുഖ്യമന്ത്രി സ്ഥാനവും ആവശ്യപ്പെടും

  • 26th December 2020
  • 0 Comments

നിയമസഭാ തെരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകള്‍ ഉറപ്പിക്കാന്‍ മുസ്ലീം ലീഗ്. പി.കെ. കുഞ്ഞാലിക്കുട്ടിക്കൊപ്പം കെ.പി.എ. മജീദും പി.വി. അബ്ദുള്‍ വഹാബും നിയമസഭയിലേക്ക് മത്സരിച്ചേക്കും. ഭൂരിപക്ഷം കിട്ടിയാല്‍ ലീഗ് ഉപമുഖ്യമന്ത്രി സ്ഥാനവും ആവശ്യപ്പെടും. ആറിലധികം സിറ്റിംഗ് എംഎല്‍എമാര്‍ക്ക് ഇത്തവണ സീറ്റുണ്ടാകില്ല. യുവാക്കള്‍ക്ക് കൃത്യമായ പ്രാതിനിധ്യം ഉറപ്പാക്കാനും ലീഗ് തീരുമാനമുണ്ട്. നിലവില്‍ മത്സരിക്കുന്ന 24 സീറ്റുകള്‍ക്കൊപ്പം എല്‍ജെഡി, കേരളാ കോണ്‍ഗ്രസ് എം എന്നീ പാര്‍ട്ടികള്‍ മത്സരിച്ചിരുന്ന സീറ്റുകളും ഇത്തവണ ലീഗ് ആവശ്യപ്പെടും. സിറ്റിംഗ് എംഎല്‍എമാരായ പി.കെ. അബ്ദുറബ്ബ്, സി. മമ്മുട്ടി, അഹമ്മദ് […]

ലൈഫ് പദ്ധതി അട്ടിമറിക്കാന്‍ ശ്രമമെന്ന് നിയമസഭ സെക്രട്ടറി, ഇഡിക്ക് നിയമസഭാ എത്തിക്‌സ് കമ്മിറ്റിയുടെ നോട്ടീസ്

  • 7th November 2020
  • 0 Comments

ലൈഫ് പദ്ധതിയിലെ ഫയലുകള്‍ ആവശ്യപ്പെട്ട കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് കേരളാ നിയമസഭാ എത്തിക്‌സ് ആന്റ് പ്രിവിലേജ് കമ്മിറ്റി നോട്ടീസ് നല്‍കി. എന്‍ഫോഴ്‌മെന്റ് അസി.കമ്മീഷണര്‍ക്കാണ് എത്തിക്‌സ് കമ്മിറ്റി നോട്ടീസയച്ചത്. ലൈഫ് പദ്ധതി ഫയലുകള്‍ ആവശ്യപ്പെട്ടത് പദ്ധതി അട്ടിമറിക്കാനുള്ള ശ്രമമാണന്നും സഭയുടെ അംഗീകാരം നേടിയ പദ്ധതിയുടെ ഫയലുകള്‍ ആവശ്യപ്പെടുന്നത് സഭയുടെ അവകാശത്തിന് മേലുള്ള കടന്നു കയറ്റമാണന്നും നിയമസഭ സെക്രട്ടറി ആരോപിച്ചു. നോട്ടീസിന് 7 ദിവസത്തിനകം മറുപടി നല്‍കണം. ജയിംസ് മാത്യു എംഎല്‍എയുടെ പരാതിയിലാണ് വിഷയത്തില്‍ എന്‍ഫോഴ്‌സ്‌മെന്റിനോട് വിശദീകരണം […]

error: Protected Content !!