ലെജന്‍ഡിനായി ഉര്‍വശി റൗട്ടേല വാങ്ങിയത് റെക്കോർഡ് പ്രതിഫലം;നയന്‍താരയുടെ ഇരട്ടിയെന്ന് റിപ്പോർട്ട്
വ്യവസായി ശരവണന്‍ അരുള്‍ നായകനായി അഭിനയിച്ച ചിത്രമാണ് ‘ദി ലെജൻഡ്’.ശരവണന്റെ സിനിമാ അരങ്ങേറ്റമായ ചിത്രം കോടികള്‍ മുടക്കിയാണ് നിര്‍മിച്ചത്. ബോളിവുഡ് നായികമാരെയാണ് ശരവണന്‍ ചിത്രത്തിലെത്തിച്ചത്.ചിത്രത്തിനായി ഉര്‍വശി റെക്കോഡ് പ്രതിഫലം വാങ്ങിയതായാണ് റിപ്പോര്‍ട്ട്.തെന്നിന്ത്യയില്‍ ഒരു നായിക വാങ്ങുന്ന ഏറ്റവും വലിയ പ്രതിഫല തുകയായ 20 കോടിയാണ് ഉര്‍വശി ലെജന്റില്‍ അഭിനയിക്കുന്നതിനായി വാങ്ങിയതെന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. 10 കോടി പ്രതിഫലം വാങ്ങുന്ന നയന്‍താരയാണ് നിലവില്‍ തെന്നിന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നായിക.എന്നാല്‍ 20 കോടി പ്രതിഫലം വാങ്ങിയെന്ന തരത്തിലുള്ള […]