ബാഴ്‌സയ്ക്ക് വിജയം
ലാലിഗയിൽ രണ്ടാം മത്സരത്തിനായി ഇറങ്ങിയ ബാഴ്‌സലോണ 2 – 0 ത്തിന് ലെഗെൻസിനെ പരാജയപ്പെടുത്തി. ആദ്യ 20 മിനുറ്റുകൾ പ്രതിരോധത്തിലാക്കാൻ എതിരാളികളായ ലെഗെൻസിന് സാധിച്ചു. മെസ്സിക്ക് ചുറ്റും വലയം തീർത്ത് ഇടയ്ക്കു ലഭിക്കുന്ന അവസരങ്ങൾ കൃത്യമായി ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നു. കളിയുടെ 11,13 മിനിറ്റുകളിൽ കിട്ടിയ ഓപ്പൺ ചാൻസുകൾ ബാഴ്‌സയുടെ വല കുലുക്കുമെന്നു തോന്നിപ്പിച്ചുവെങ്കിലും ഭാഗ്യം കൊണ്ട് രക്ഷപെടുകയായിരുന്നു. എന്നാൽ അധിക സമയം നിലനിർത്താതെ ബാഴ്‌സ കളിയിലേക്ക് തിരിച്ചെത്തി. പ്രതിരോധം പൊട്ടിക്കാൻ പലപ്പോഴും മെസ്സി ശ്രമിച്ചു കൊണ്ടേയിരുന്നു. […]
