Entertainment News

സിഗരറ്റ് വലിക്കുന്ന ‘കാളീദേവി’ലീന മണിമേഖലയുടെ ഡോക്യുമെന്ററി പോസ്റ്ററിന് വിമർശനം,പ്രതിഷേധം

ലീന മണിമേഖലയുടെ കാളി എന്ന ഡോക്യുമെന്‍ററിയുടെ പോസ്റ്റർ വിവാദത്തിൽ. ഹിന്ദു ദേവതയായ കാളി സിഗരറ്റ് വലിക്കുന്നതായി ചിത്രീകരിക്കുന്ന പോസ്റ്റർ സോഷ്യൽ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്. പോസ്റ്ററിന്റെ പശ്ചാത്തലത്തിൽ എൽജിബിടി സമൂഹത്തിന്റെ ഫ്ലാഗും കാണാം. ഇതാണ് വിവാദങ്ങൾക്ക് വഴിവച്ചിരിക്കുന്നത്. കാളിദേവിയെ അപമാനിച്ചു​എന്നാരോപിച്ച് മണിമേഖലക്കെതിരെ സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധം ഉയരുകയാണ്. പോസ്റ്റർ ഹിന്ദു ദേവതയെ അപമാനിക്കുന്നതും മതവികാരം വ്രണപ്പെടുത്തുന്നതുമാണെന്ന് നെറ്റിസൺസ് ആരോപിച്ചു. #ArrestLeenaManimekalai എന്ന ഹാഷ്‌ടാഗ് മൈക്രോ-ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമിൽ ട്രെൻഡിങ്ങായിട്ടുണ്ട്. പ്രതിഷേധം ഉയർന്നതിന് പിന്നാലെ ഗൗ മഹാസഭയുടെ തലവൻ […]

error: Protected Content !!