എൽഇഡി ടിവി പൊട്ടിത്തെറിച്ച് പതിനാറ്കാരൻ മരിച്ചു; മൂന്നു പേർക്ക് പരിക്ക്
ഗാസിയബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ എൽഇഡി ടിവി പൊട്ടിത്തെറിച്ച് 16കാരന് ദാരുണാന്ത്യം. ശക്തമായ സ്‌ഫോടനത്തിൽ വീടിന്റെ ഭിത്തിയും കോൺക്രീറ്റ് സ്ലാബും തകർന്നു. അപകടത്തിൽ കുട്ടിയുടെ അമ്മയ്ക്കും സഹോദര ഭാര്യക്കും സുഹൃത്തിനും പരിക്കേറ്റു. 16-കാരനായ ഒമേന്ദ്രയാണ് മരിച്ചത്. പൊട്ടിത്തെറിയിൽ പ്രൊജക്ടൈലുകൾ മുഖത്തും നെഞ്ചിലും കഴുത്തിലും തെറിച്ചുണ്ടായ ഗുരുതര പരിക്കുകളാണ് ഒമേന്ദ്രയുടെ മരണത്തിന് കാരണമായത്. സ്‌ഫോടനം നടക്കുമ്പോൾ ഒമേന്ദ്രയും അമ്മയും സഹോദര ഭാര്യയും സുഹൃത്ത് കരണും ഒരു മുറിയിലായിരുന്നു. ഗുരതരമായി പരിക്കേറ്റ ഒമേന്ദ്രയെ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ വെച്ച് മരിച്ചു. മറ്റുള്ളവർ ചികിത്സയിലാണ്.