kerala Kerala kerala politics

മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീര്‍, പൊന്നാനിയില്‍ സമദാനി; തമിഴ്‌നാട്ടിലെ രാമനാഥ പുരത്ത് നവാസ് ഗനി; മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

  • 28th February 2024
  • 0 Comments

മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീറും പൊന്നാനിയില്‍ അബ്ദുസ്സമദ് സമദാനിയും മത്സരിക്കും. രാജ്യസഭാ സ്ഥാനാര്‍ഥിയെ പിന്നീട് തീരുമാനിക്കും.തമിഴ്നാട്ടിലെ രാമനാഥ പുരത്തുനിന്ന് നവാസ് ഗനി മത്സരിക്കും. യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ഫൈസല്‍ ബാബു അടക്കമുള്ളവരെ പൊന്നാനിയില്‍ പരിഗണിച്ചിരുന്നെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ പരിഗണിച്ച് സമദാനിക്ക് നറുക്ക് വീഴുകയായിരുന്നു.

Local

സാദിഖലി ശിഹാബ് തങ്ങള്‍ക്കും ഭാരതരത്ന ലഭിച്ചേക്കും; ആര്‍.എസ്.എസിന്റെ നിലപാടുകളാണ് ലീഗ് ഏറ്റുപറയുന്നതെന്നും ജലീല്‍

  • 5th February 2024
  • 0 Comments

കോഴിക്കോട്: രാമക്ഷേത്രം രാജ്യത്തിന്റെ പൊതു ആവശ്യമാണെന്നും മുസ് ലിംകള്‍ അംഗീകരിക്കുന്നുവെന്നും പറഞ്ഞ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്കും ഭാരതരത്ന ലഭിച്ചേക്കുമെന്ന് കെ.ടി ജലീല്‍ എം.എല്‍.എ. നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ സെക്കുലര്‍ ഇന്ത്യ യൂത്ത് കോണ്‍ക്ലേവ് പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഒരു ബാബരി മസ്ജിദില്‍ അവസാനിക്കുന്ന ഒന്നല്ല സംഘ്പരിവാറിന്റെ രാഷ്ട്രീയ അജണ്ടകളെന്ന് തിരിച്ചറിയാത്തവരാണോ മുസ്ലിം ലീഗ് നേതാക്കള്‍ ആര്‍.എസ്.എസിന്റെ നിലപാടുകളാണ് ലീഗ് ഏറ്റുപറയുന്നതെന്നും ജലീല്‍ ആരോപിച്ചു.

error: Protected Content !!