കേരളത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും ശത്രുക്കൾ ; ഡൽഹിയിൽ മിത്രങ്ങൾ ; പ്രഹ്ലാദ് ജോഷി
കേരളത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും ശത്രുത അഭിനയിക്കുകയാണെന്നും ദല്‍ഹിയില്‍ അവര്‍ വളരെ അടുത്ത സൗഹൃദത്തിലാണെന്നും കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. ‘എല്‍.ഡി.എഫും യു.ഡി.എഫും കേരളത്തില്‍ പരസ്പരം പോരടിക്കുന്നു. പല സംസ്ഥാനങ്ങളിലും പല രീതിയാണ് ഇരു മുന്നണികളും പിന്തുടരുന്നത്. മമത ബാനര്‍ജി ദല്‍ഹിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും. എന്നാല്‍ സ്വന്തം സംസ്ഥാനമായ പശ്ചിമബംഗാളില്‍ കോണ്‍ഗ്രസിനെ അടുപ്പിക്കില്ല. പല സംസ്ഥാനങ്ങളിലേയും പ്രാദേശിക പാര്‍ട്ടികള്‍ക്ക് കോണ്‍ഗ്രസ് ഒരു ബാധ്യതയായി മാറിയിരിക്കുകയാണ്’, പ്രഹ്ലാദ് ജോഷി പറഞ്ഞു.തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
