വിവാദമായി കോഹ്‌ലിയുടെ എൽബിഡബ്ല്യൂ; പൊട്ടിത്തെറിച്ച് താരം
ഇന്നല നടന്ന മുബൈ ഇന്ത്യൻസ് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ഐ പി എൽ മത്സരത്തിലെ വിരാട് കോഹ്‌ലിയുടെ പുറത്താകൽ വിവാദത്തിൽ.അർധ സെഞ്ചുറിയിലേക്ക് നീങ്ങുന്നതിനിടെ അപ്രതീക്ഷിതമായിട്ടായിരുന്നു കോഹ്‌ലിയുടെ പുറത്താകൽ.മഹാരാഷ്ട്ര ക്രിക്കറ്റ് ആസോസിയേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അനായാസ ജയത്തിലേക്ക് കുതിക്കുന്ന ബാംഗ്ലൂരിന്റെ നെടുംതൂണായി 35 പന്തിൽ 48 റൺസുമായി കോഹ്ലിയാണ് ക്രീസിൽ. ഡെവാൾഡ് ബ്രെവിസിന്റെ ആദ്യ പന്തിൽത്തന്നെ കോലി വിക്കറ്റിന് മുന്നിൽ കുരുങ്ങി. ഫീൽഡ് അംപയർ ഔട്ട് വിളിച്ചെങ്കിലും ഒട്ടും അമാന്തിക്കാതെ കോലി റിവ്യു എടുത്തു. ടിവി റീപ്ലേയിൽ […]
