അക്ഷയ് കുമാര്‍ ചിത്രത്തിനെതിരെ കര്‍ണിസേനയുടെ വക്കീല്‍ നോട്ടീസ്
അടുത്ത മാസം റിലീസിന് കാത്തിരിക്കുന്ന അക്ഷയ് കുമാറിന്റെ ചിത്രമായ ലക്ഷ്മി ബോംബിനെതിരെ വക്കീൽ നോട്ടീസുമായി കര്‍ണിസേന. ചിത്രത്തിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് അണിയറ പ്രവര്‍ത്തകര്‍ക്ക് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. ലക്ഷ്മീദേവിയെ അവഹേളിക്കുന്നതും അപകീർത്തിപ്പെടുത്തുന്നതുമാണ് ഈ തലക്കെട്ടെന്ന് ആരോപിച്ചാണ് നോട്ടീസ്. അഭിഭാഷകനായ രാഘവേന്ദ്ര മെഹ്‌റോത്ര മുഖേനയാണ് കര്‍ണിസേന നോട്ടീസ് അയച്ചിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഹിന്ദു സംസ്‌കാരത്തിന്റെ പ്രത്യയശാസ്ത്രം, ആചാരങ്ങൾ, ദേവന്മാർ, ദേവതകൾ എന്നിവരെ കുറിച്ച് സമൂഹത്തിന് തെറ്റായ സന്ദേശമാണ് തലക്കെട്ട് നൽകുന്നതെന്ന് സംഘടന ആരോപിക്കുന്നു. […]
