കോടതി സമുച്ചയത്തിനുള്ളിൽ അഭിഭാഷകർ തമ്മിൽ ഏറ്റുമുട്ടൽ; വെടിവെപ്പ്
ഡൽഹി തീസ് ഹസാരി കോടതി സമുച്ചയത്തിനുള്ളിൽ അഭിഭാഷകർ തമ്മിൽ ഏറ്റുമുട്ടി. രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ ഒരു അഭിഭാഷകൻ വായുവിലേക്ക് വെടി ഉതിർക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അഭിഭാഷകർ തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് വെടിവെപ്പുണ്ടായതെന്നാണ് പോലീസ് പറയുന്നത്. 9 റൗണ്ട് വെടിയുതിർത്തതായാണ് റിപ്പോർട്ട്. സംഭവത്തിൽ സബ്സി മണ്ഡി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഏത് ആയുധം ഉപയോഗിച്ചാണ് വെടിയുതിർത്തത്, കോടതി വളപ്പിൽ എങ്ങനെ ആയുധമെത്തി, വെടിയുതിർത്തയാൾക്ക് […]