ഭൂരിപക്ഷം കർഷകരും വിദഗ്ധരും നിയമത്തെ അനുകൂലിക്കുന്നു;നരേന്ദ്ര സിങ് തോമർ
ഭൂരിപക്ഷം കർഷകരും വിദഗ്ധരും കാർഷിക നിയമത്ത അനുകൂലിക്കുന്നുവെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ. ജനുവരി 19ന് നടക്കുന്ന യോഗത്തിൽ നിയമത്തിലെ ഓരോ വ്യവസ്ഥയെ കുറിച്ചും ചർച്ചയാകാമെന്ന് തോമർ പറഞ്ഞു.ഭൂരിപക്ഷം കർഷകരും വിദഗ്ധരും നിയമത്തെ അനുകൂലിക്കുകയാണ്. സുപ്രീംകോടതി വിധിയോടെ നിയമം തൽക്കാലത്തേക്ക് നടപ്പിലാക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്.മണ്ഡികളിലെ വ്യാപാരം, വ്യാപാരികളുടെ രജിസ്ട്രേഷൻ തുടങ്ങിയവയിലെല്ലാം കർഷക യൂണിയനുകളുടെ അഭിപ്രായം കൂടി ചർച്ച ചെയ്യാം. വൈക്കോൽ കത്തിക്കുന്നതിലും ഇലക്ട്രിസിറ്റിയിലും ചർച്ചയാകാം. എന്നാൽ, നിയമങ്ങൾ പിൻവലിക്കുകയെന്ന ഒറ്റ കാര്യത്തിൽ ഉറച്ചുനിൽക്കുകയാണ് കർഷക സംഘടനകൾ ചെയ്യുന്നതെന്ന് […]