വീണ്ടും മാറ്റി ലാവ്‌ലിന്‍ കേസ് ; സി.ബി.ഐക്ക് സുപ്രീംകോടതിയുടെ വിമര്‍ശനം
ലാവ്‌ലിന്‍ കേസ് സംബന്ധിച്ച കൂടുതല്‍ രേഖകള്‍ നല്‍കാന്‍ സാവകാശം ആവശ്യപ്പെട്ട് സി.ബി.ഐ. ആവശ്യത്തെ തുടര്‍ന്ന് സുപ്രീംകോടതി കേസ് വീണ്ടും മാറ്റിവെച്ചു. തുടര്‍ച്ചയായി കേസ് മാറ്റിവെയ്ക്കാന്‍ സി.ബി.ഐ ആവശ്യപ്പെടുന്നതില്‍ ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ച് അതൃപ്തി അറിയിച്ചു. ജനുവരി ഏഴിനകം രേഖകള്‍ സമര്‍പ്പിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശം നല്‍കി. മുഖ്യമന്ത്രി പിണറായി വിജയനെ അടക്കം കേസില്‍ വെറുതേ വിട്ട കേരള ഹൈക്കോടതി വിധിക്ക് എതിരെയായിരുന്നു സി.ബി.ഐയുടെ അപ്പീല്‍. രണ്ട് കോടതികള്‍ ഒരേ തീരുമാനം എടുത്ത കേസില്‍ സി.ബി.ഐ വരണമെന്ന്ശക്തമായ വാദങ്ങൾ […]
