ലാവലിന്‍ കേസ് പരിഗണിക്കുമ്പോള്‍ ഇടനിലക്കാര്‍ ഉടനിറങ്ങും; സിബിഐ അഭിഭാഷകന് പനിവരും; പരിഹസിച്ച് വിഡി സതീശന്‍
ലാവലിന്‍ കേസ് പരിഗണിക്കാനെടുക്കുമ്പോള്‍ സിബിഐ അഭിഭാഷകന്‍ ഹാജരാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേസ് പരിഗണിക്കുന്ന ദിവസം സിബിഐ അഭിഭാഷകന് പനിവരുമെന്നും അദ്ദേഹം പരിഹസിച്ചു. പകല്‍ സി.പി.എം- ബി.ജെ.പി വിരോധം പറയുന്ന ഇടനിലക്കാര്‍ രാത്രിയാകുമ്പോള്‍ ഒത്തുകൂടി കേസ് പരിഗണിക്കുന്ന ദിവസം സി.ബി.ഐ വക്കീലിന് പനി ആയിരിക്കുമെന്ന് തീരുമാനിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ഇഷ്ടക്കാരെയും ഏറാന്‍മൂളികളെയും പാവകളെയും വൈസ് ചാന്‍സിലര്‍മാരാക്കി അധ്യാപകരെ ക്രമരഹിതമായി നിയമിക്കാനാണ് സര്‍വകലാശാല നിയമം ഭേദഗതി ചെയ്യുന്നത്. അല്ലാതെ നിയമ ഭേദഗതി ഗവര്‍ണറെ […]