Kerala

ചുഴലിക്കാറ്റ് അപ്‌ഡേറ്റ്

ചുഴലിക്കാറ്റ് അപ്‌ഡേറ്റ് അറബിക്കടലിലെ അതിതീവ്ര ന്യൂനമർദം ചുഴലിക്കാറ്റായി (Cyclone) മാറി- ഗുജറാത്ത്, ദിയു തീരങ്ങൾക്ക് ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ് തെക്ക് കിഴക്കൻ അറബിക്കടലിൽ ടൗട്ടെ (Tauktae) ചുഴലിക്കാറ്റ് കഴിഞ്ഞ 6 മണിക്കൂറായി, മണിക്കൂറിൽ 07 കിമീ വേഗതയിൽ വടക്ക് ദിശയിൽ സഞ്ചരിച്ച് 15 മെയ് 2021 ന് പുലർച്ചെ 02.30 ന് ലക്ഷദ്വീപിനടുത്ത് 12.2°N അക്ഷാംശത്തിലും 72.6°E രേഖാംശത്തിലും എത്തിയിരിക്കുന്നു. അമിനി ദ്വീപ് തീരത്ത് നിന്ന് ഏകദേശം 120 കി.മീ വടക്ക്, വടക്ക്പടിഞ്ഞാറും കേരളത്തിലെ കണ്ണൂർ തീരത്ത് […]

Kerala

ഉമ്മന്‍ചാണ്ടി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

  • 16th March 2021
  • 0 Comments

ഉമ്മന്‍ചാണ്ടി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു കഴിഞ്ഞ 11 തവണയും കോട്ടയം ജില്ലയിലെ പുതുപ്പള്ളി മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം ജനവിധി തേടിയത് ഇത്തവണയും മാറ്റമില്ല. ഒരേ മണ്ഡലത്തില്‍ നിന്ന് പതിനൊന്ന് തവണ വിജയിച്ച കോണ്‍ഗ്രസ്സ് നേതാവ് ഉമ്മന്‍ചാണ്ടി 12ാം അങ്കത്തിന് നാമര്‍ദ്ദേശ പത്രിക സമര്‍പിച്ചു. കഴിഞ്ഞ 11 തവണയും കോട്ടയം ജില്ലയിലെ പുതുപ്പള്ളി മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം ജനവിധി തേടിയത്. ഇത്തവണയും മാറ്റമില്ല. കോട്ടയം പാമ്പാടി ബ്‌ളോക്ക് പഞ്ചായത്ത് ഓഫീസിലെത്തിയാണ് പത്രിക നല്‍കിയത്. പാര്‍ട്ടി പ്രവര്‍ത്തകരും അനുയായികളും ഒപ്പമുണ്ടായിരുന്നു. കോവിഡ് […]

Trending

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് രണ്ടുഘട്ടമായി നടത്തും; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ

  • 26th December 2020
  • 0 Comments

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് രണ്ടുഘട്ടമായി നടത്താനാണ് നിലവില്‍ ആലോചിക്കുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കൂടിയാലോചനകള്‍ക്ക് ശേഷമാകും അന്തിമ തീരുമാനം. 80 വയസ് കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും നിയമസഭാ തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ടിന് സൗകര്യമൊരുക്കുമെന്നും ടിക്കാറാം മീണ പറഞ്ഞു. അതേസമയം, നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസാന തിയതി ഡിസംബര്‍ 31 ആണ്. കരട് വോട്ടര്‍പട്ടിക പരിശോധിച്ച് ആക്ഷേപങ്ങളും പരാതികളും ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം.

സംസ്ഥാനത്ത് ഇന്ന് 6820 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6820 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 7669 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 84,087; ഇതുവരെ രോഗമുക്തി നേടിയവര്‍ 3,80,650 കഴിഞ്ഞ 24 മണിക്കൂറിനിടെ 61,388 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 12 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6820 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ 900, കോഴിക്കോട് 828, തിരുവനന്തപുരം 756, എറണാകുളം 749, ആലപ്പുഴ 660, മലപ്പുറം […]

പ്ലസ് വണ്‍ പ്രവേശനം; സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം നാളെ

സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം നാളെ രാവിലെ 10 ന് പ്രസിദ്ധീകരിക്കും. ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിനായി ആകെ ഉണ്ടായിരുന്ന 44,281 ഒഴിവുകളില്‍ ലഭിച്ച 1,09,320 അപേക്ഷകളില്‍ 1,07,915 അപേക്ഷകളാണ് അലോട്ട്മെന്റിനായി പരിഗണിച്ചത്. അപേക്ഷിച്ചതിനുശേഷം മറ്റ് ക്വാട്ടകളില്‍ പ്രവേശനം നേടിയ 469 അപേക്ഷകളും ഓപ്ഷനില്ലാത്തതും മറ്റ് കാരണങ്ങളാല്‍ അര്‍ഹതയില്ലാത്തതുമായ 936 അപേക്ഷകളും അലോട്ട്മെന്റിന് പരിഗണിച്ചില്ല. സംവരണ തത്വം അനുസരിച്ച് നിലവില്‍ ഉണ്ടായിരുന്ന വേക്കന്‍സി ജില്ല ഒരു യൂണിറ്റായി പരിഗണിച്ച് വിവിധ കാറ്റഗറി സീറ്റുകളാക്കിയാണ് […]

മാവൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്കൂള്‍ പുതിയ കെട്ടിടത്തിന്‍റെ ശിലാസ്ഥാപനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു

മാവൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്കൂളിന് വേണ്ടി നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്‍റെ ശിലാസ്ഥാപനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി അനുവദിച്ച 1.35 കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. മൂന്ന് നിലകളിലായി നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ ആറ് ക്ലാസ് റൂമുകളും എല്ലാ നിലകളിലും ടോയ്ലറ്റുകളും ഉണ്ടാവും. കിഫ്ബി മുഖേന മാവൂര്‍ ഹയര്‍ സെക്കന്ററി സ്കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ 3 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനമായ ഇന്‍കലിനെയാണ് ആയതിന്‍റെ നിര്‍വ്വഹണ […]

പവിഴപ്പുറ്റിൽ ഇടിച്ച കപ്പൽ രണ്ടായി പിളർന്നു; കടലിൽ കാത്തിരിക്കുന്നത് വൻ ദുരന്തം

പോർട്ട് ലൂയിസ്: ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപുരാജ്യമായ മൗറീഷ്യസിന്റെ തീരത്ത് പവിഴപ്പുറ്റിലിടിച്ച എണ്ണക്കപ്പൽ രണ്ടായി പിളർന്നു. ജപ്പാന്റെ ഉടമസ്ഥതയിലുള്ള എംവി വകാഷിയോ കപ്പലാണു തകർന്നത്. പാരിസ്ഥിതിക സംരക്ഷിത പ്രദേശത്ത് ടൺ കണക്കിന് ക്രൂഡ് ഓയിൽ പടരുന്നതു വൻ ദുരന്തത്തിലേക്കു നയിക്കുമെന്നാണ് ആശങ്ക. ടൂറിസത്തിൽനിന്നുള്ള വരുമാനം പ്രധാനമായ മൗറീഷ്യനെ സംബന്ധിച്ചിടത്തോളം ദശാബ്ദങ്ങൾ നീളുന്ന ദുരന്തമാണു കടലിൽ കാത്തിരിക്കുന്നതെന്ന് ഗവേഷകർ പറഞ്ഞു. പ്രശ്നത്തിന്റെ വ്യാപ്തി ഇപ്പോഴും പൂർണമായി പഠിച്ചെടുക്കാനായിട്ടില്ല. ചൈനയിൽനിന്ന് ബ്രസീലിലേക്കുള്ള യാത്രയ്ക്കിടെ ജൂലൈ 25ന് ആണ് കപ്പൽ പവിഴപ്പുറ്റിൽ ഇടിച്ചത്. […]

Kerala News

കോവിഡ് 19: കോഴിക്കോട് ജില്ലയില്‍ ചികിത്സയിലായിരുന്ന തൃശൂര്‍ സ്വദേശിക്ക് രോഗമുക്തി

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലുണ്ടായിരുന്ന ഒരു തൃശൂര്‍ സ്വദേശി രോഗമുക്തി നേടി. ജില്ലയില്‍ ഇന്ന് പുതിയ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതുവരെ 66 കോഴിക്കോട് സ്വദേശികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 32 പേര്‍ ഇതിനകം രോഗമുക്തരാകുകയും 55 കാരിയായ മാവൂര്‍ സ്വദേശിനി ഇന്നലെ (31.05) മരണപ്പെടുകയും ചെയ്തതോടെ 33 പേരാണ് ചികിത്സയില്‍ തുടരുന്നത്. ഇതില്‍ 11 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 18 പേര്‍ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ (എഫ്.എല്‍.ടി.സി) കോഴിക്കോട്ടെ ലക്ഷദ്വീപ് […]

National

ജാഗ്രത കൈ വിടാതെ രാജ്യം : കോവിഡ് മരണം 640

കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് നിന്നും വരുന്ന വാർത്തകൾ അത്ര ശുഭകരമല്ല. മരണ സംഖ്യകളുടെയും രോഗ ബാധിതരുടെയും എണ്ണത്തിൽ വൻ വർധനവാണ് വന്നു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 50 പേരാണ് മരണപെട്ടത്. രോഗികളുടെ എണ്ണം ചൊവ്വാഴ്ച മാത്രം 1383 കേസുകൾ റിപ്പോർട്ട് ചെയ്തു. ആകെ 19,984 രോഗികൾ ചികിത്സയിലുണ്ട്. ഇന്നത് ഇരുപതിനായിരം കടക്കാനാണ് സാധ്യത. രാജ്യത്ത് ആകെ രോഗ മുക്തരായത് 3870 പേരാണ്. മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 5000 കടന്നു 722 പേർ രോഗമുക്തരായപ്പോൾ 251 പേർ […]

പ്രതിഷേധ പ്രകടനം

കുന്ദമംഗലം: ഫ്രറ്റേണിറ്റി സാഹോദര്യ രാഷ്ട്രീയ ജാഥയുടെ തിരുവനന്തപുരം ഗവ.ലോ കോളേജിൽ നടന്ന സ്വീകരണ പരിപാടിക്കിടെ പ്രവർത്തകർക്കുനേരെ എസ് എഫ് ഐ – പോലീസ് നേതൃത്വത്തിൽ നടത്തിയ അതിക്രൂരമായ ആക്രമണത്തിൽ പ്രതിഷേധിച്ചു കൊണ്ട് വെൽഫെയർ പാർട്ടിയും ഫ്രറ്റേണിറ്റി മൂവ്മെന്റും സംയുക്തമായി പ്രതിഷേധ പ്രകടനവും സംഗമവും സംഘടിപ്പിച്ചു. വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ഇ.പി. അൻവർ സാദത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. കാമ്പസുകളെ ഏകാധിപത്യ ചെങ്കോട്ടകളാക്കി അപരശബ്ദങ്ങളെ തലപൊക്കാനനുവദിക്കാതെ അടിച്ചൊതുക്കുന്ന എസ്.എഫ്.ഐ രാഷ്ട്രീയം ഫാഷിസത്തിന്റെ വിദ്യാര്‍ഥി മുഖമാണ്. ജാഥാംഗങ്ങളെ വരെ […]

error: Protected Content !!