Kerala

കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ്പ് ഇനി ആമസോണില്‍

കേരളത്തില്‍ നിര്‍മിച്ച ലാപ്ടോപ്പായ ‘കൊക്കോണിക്സ്’ ഇനി ആമസോണില്‍ ലഭ്യമാകും. 29,000 മുതല്‍ 39,000 വരെ വിലയുള്ള മൂന്ന് വ്യത്യസ്ത മോഡലാണ് എത്തിയത്. സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് സ്ഥാപിച്ച കൊക്കോണിക്സ് പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ലാപ്ടോപ് നിര്‍മിക്കുന്ന രാജ്യത്തെ ആദ്യസംരംഭമാണ്. പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍, ഇലക്ട്രോണിക് ഉല്‍പ്പാദനരംഗത്തെ ആഗോള കമ്പനിയായ യുഎസ്ടി ഗ്ലോബല്‍, ഇന്റല്‍, കെഎസ്ഐഡിസി, സ്റ്റാര്‍ട്ടപ്പായ ആക്സിലറോണ്‍ എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്ന സംരംഭമാണ് കൊക്കോണിക്സ്. ബഹുരാഷ്ട്ര കമ്പനികളുടെ ലാപ്ടോപ്പുകളേക്കാള്‍ വിലക്കുറവാണ് പ്രധാന നേട്ടം.കെല്‍ട്രോണിന്റെ തിരുവനന്തപുരം മണ്‍വിളയിലുള്ള പഴയ […]

Technology

കേരളത്തിന്റെ സ്വന്തം ലാപ് ടോപ് അടുത്ത ജനുവരിയോടെ വിപണിയില്‍ എത്തും

കേരളത്തില്‍ നിര്‍മിക്കുന്ന കേരളത്തിന്റെ സ്വന്തം ബ്രാന്റായ കൊക്കോണിക്‌സ് ലാപ്‌ടോപ്പ് ജനുവരിയോടെ വിപണനത്തിനെത്തും. മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. ‘ആഭ്യന്തര വിപണിലക്ഷ്യമാക്കി ഉത്പാദിപ്പിക്കുന്ന കൊക്കോണിക്‌സ് മെയ്ക്ക് ഇന്‍ ഇന്ത്യയുടെ മികച്ച മാതൃക’, എന്നാണ് കേരളത്തിന്റെ ഈ പരീക്ഷണത്തെ ഇന്റെലിന്റെ ഇന്ത്യാ ഹെഡ് നിര്‍വൃതി റായ് ഈ അടുത്ത് വിശേഷിപ്പിച്ചത്. മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

Technology

മടക്കാവുന്ന സ്‌ക്രീനുള്ള ലെനോവോ ലാപ്‌ടോപ്

മലപോലെ വന്നത് എലിപോലെ പോയി എന്ന ചൊല്ല് അന്വര്‍ത്ഥമാക്കുന്നതായിരുന്നു സാംസങിന്റെ മടക്കാവുന്ന, അല്ലെങ്കില്‍ ഫോള്‍ഡബ്ള്‍ ഫോണ്‍. സ്മാര്‍ട്ഫോണ്‍ എന്നു പറഞ്ഞാല്‍ ഫോള്‍ഡബ്ള്‍ ഫോണ്‍ എന്നു മാറാന്‍ പോകുന്നു എന്നു പറഞ്ഞാണ് കുറച്ചു നാള്‍ ടെക് പ്രേമികള്‍ നടന്നത്. എന്നാല്‍, സാംസങ് റിവ്യൂവിനു നല്‍കിയ മോഡലുകളുടെ ‘വിജാഗിരി’ ഭാഗത്ത് ചുളുക്കുകള്‍ വീണതുകൊണ്ട് സാംസങ് ഇതിന്റെ വില്‍പ്പന തുടങ്ങിയിട്ടില്ല. ഗ്യാലക്‌സി ഫോള്‍ഡും വാവെയുടെ മെയ്റ്റ് 10 തുടങ്ങിയ മടക്കാവുന്ന ഫോണുകളും ഇപ്പോള്‍ മുന്‍പന്തിയില്‍ നിന്നു പിന്നോട്ടുപോയിരിക്കുന്ന തക്കത്തിനാണ് പ്രമുഖ ലാപ്‌ടോപ് […]

error: Protected Content !!