National News

കുളുവില്‍ വീണ്ടും ശക്തമായ മണ്ണിടിച്ചില്‍;കെട്ടിടങ്ങൾ തകർന്ന് വീണു,ആളുകൾ കുടുങ്ങിക്കിടക്കുന്നു

  • 24th August 2023
  • 0 Comments

ഹിമാചലിലെ കുളുവില്‍ വീണ്ടും ശക്തമായ മണ്ണിടിച്ചില്‍.മണ്ണിടിച്ചിലിൽ 9 കെട്ടിടങ്ങൾ കൂടി തകർന്നു. ബുധനാഴ്ച മാത്രം 12 മരണങ്ങൾകൂടി റിപ്പോർട്ട് ചെയ്തു. നാനൂറിലധികം റോഡുകൾ തകർന്ന് ഗതാഗതം മുടങ്ങി. കഴിഞ്ഞ രാത്രിയിലെ കനത്ത മഴയിലും നിരവധി വീടുകൾ തകർന്നു. അടുത്ത 24 മണിക്കൂറിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഷിംല ഉൾപ്പെടെ 12 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കെട്ടിടങ്ങള്‍ തകര്‍ന്ന് മറ്റ് കെട്ടിടങ്ങളുടെ മുകളിലേക്ക് പതിച്ചതോടെ നിരവധി പേരാണ് കെട്ടിടാവശിഷ്ങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നത്. […]

Kerala News

കണ്ണൂരിലും കോഴിക്കോടും മലവെള്ളപ്പാച്ചിൽ;കണ്ണൂരിൽ വനത്തിനുള്ളിൽ ഉരുൾപൊട്ടിയെന്ന് സംശയം

  • 27th August 2022
  • 0 Comments

കോഴിക്കോട് വിലങ്ങാട് പാനോം ഭാഗത്ത് വന മേഖലയിൽ ഉരുൾ പൊട്ടിയതായി സൂചന.വാണിമേൽ പുഴയിൽ മലവെള്ള പാച്ചിൽ ശക്തമാണ്. വിലങ്ങാട് ടൗണിൽ പലയിടത്തും വെള്ളം കയറി. വിലങ്ങാട് വാളുക്ക് പാലവും വെള്ളത്തിനടിയിലായി.കണ്ണൂർ നെടുംപൊയിൽ വനത്തിനുള്ളിൽ ഉരുൾപൊട്ടിയതായാണ് സംശയം. നെടുംപൊയിൽ സൈമിനാരി വില്ലയ്ക്കടുത്ത് റോഡിലൂടെ മഴവെള്ളം ശക്തമായി റോഡിലൂടെ ഒഴുകുകയാണ്. നെടുംപൊയി-മാനന്തവാടി റോഡിൽ ഗതാഗതം ഇതോടെ പൂർണമായി നിലച്ചിരിക്കുകയാണ്. നേരത്തേ ഉരുൾപൊട്ടിയ സ്ഥലത്തിന് സമീപമാണ് ഉരുൾപൊട്ടിയതെന്നാണ് നിഗമനം.

error: Protected Content !!