Kerala News

കുടയത്തൂരിലുണ്ടായ ഉരുള്‍പൊട്ടല്‍; ഒരു കുടുംബത്തിലെ അഞ്ച് പേരുടെ മൃതദേഹവും കണ്ടെത്തി

  • 29th August 2022
  • 0 Comments

തൊടുപുഴ കുടയത്തൂരിലുണ്ടായ ഉരുള്‍പൊട്ടലില്‍ കുടുംബത്തിലെ അഞ്ച് പേരും മരിച്ചു. ഇന്ന് പുലര്‍ച്ചെ നാല് മണിക്കാണ് അപകടം ഉണ്ടായത്. ഉരുള്‍പൊട്ടലില്‍ ചിറ്റടിച്ചാലില്‍ സോമന്റെ വീട് പൂര്‍ണമായി ഒലിച്ചു പോയിരുന്നു. സോമന്‍, അമ്മ തങ്കമ്മ , ഭാര്യ ഷിജി മകള്‍ നിമ, നിമയുടെ മകന്‍ ആദിദേവ് എന്നിവരാണ് ദുരന്തത്തില്‍ പെട്ടത്. സോമന്റെ അമ്മ തങ്കമ്മയുടെയും കൊച്ചുമകന്റെയും മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. തുടര്‍ന്ന് മറ്റ് മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. അഞ്ച് […]

Kerala News

മൂന്നാറില്‍ ഉരുള്‍പൊട്ടല്‍; 175 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു, ആളപായമില്ല, ഒരു ക്ഷേത്രവും രണ്ട് കടകളും മണ്ണിനടിയില്‍

  • 6th August 2022
  • 0 Comments

മൂന്നാറില്‍ ഉരുള്‍ പൊട്ടല്‍. കുണ്ടള എസ്റ്റേറ്റ് പുതുക്കടി ഡിവിഷനിലാണ് ഉരുള്‍പൊട്ടലുണ്ടായത്. സംഭവത്തില്‍ ആളപായമില്ല. ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് എസ്റ്റേറ്റ് ലയങ്ങളിലെ 175 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. രാത്രി പതിനൊന്ന് മണിയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. പെട്ടിമുടി ദുരന്തത്തിന് രണ്ടുവര്‍ഷം തികയുന്ന സമയത്താണ് മൂന്നാറില്‍ മറ്റൊരു ഉരുള്‍പൊട്ടലുണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയില്‍ അതിശക്തമായ മഴയാണ് ലഭിച്ചിരുന്നത്. ഇതാണ് ഉരുള്‍ പൊട്ടാന്‍ കാരണം എന്നാണ് കരുതുന്നത്. ഉരുള്‍പൊട്ടലില്‍ രണ്ട് കടമുറികളും, ക്ഷേത്രവും, ഓട്ടോയും മണ്ണിനടിയിലായി. 115 കുടുംബങ്ങളെ അടുത്തുള്ള ദുരിതാശ്വാസ ക്യാമ്പിലേക്കാണ് മാറ്റിയത്. ബാക്കിയുള്ളവരെ […]

National News

മണ്ണിടിച്ചിൽ;പഞ്ചിക്കല്ലില്‍ ഉരുള്‍പൊട്ടല്‍,മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം

മംഗലാപുരം പഞ്ചിക്കല്ലുവിൽ ഉരുൾപൊട്ടലിൽ മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം.പാലക്കാട് സ്വദേശി ബിജു, ആലപ്പുഴ സന്തോഷ് കോട്ടയം സ്വദേശി ബാബു എന്നിവരാണ് മരിച്ചത്. മൂന്ന് പേരും റബർ ടാപ്പിങ് തൊഴിലാളികളാണ്.ഇവരോടൊപ്പം പണിയെടുത്തിരുന്ന കണ്ണൂർ സ്വദേശി ജോണി ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്.ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. പ്രദേശത്ത് വ്യാപകമായ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ദക്ഷിണ കന്നഡ ജില്ലയിലും അതിതീവ്ര മഴ മുന്നറിയിപ്പുണ്ട്. കര്‍ണാടകയിലെ ഉഡുപ്പി, കുടക് ജില്ലകളിലെല്ലാം […]

Kerala News

കോട്ടയം, പത്തനംതിട്ട ജില്ലകളിലെ മലയോരമേഖലയില്‍ കനത്ത മഴ ഉരുൾപൊട്ടൽ ആളപായമില്ല

  • 11th November 2021
  • 0 Comments

ഇന്നലെ രാത്രിയുണ്ടായ കനത്ത മഴയിൽ കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഉരുൾപൊട്ടൽ. കീരിത്തോട് പാറക്കടവ് മേഖലയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ഉരുള്‍പൊട്ടിയത്. ആളപായമില്ല. വലിയ ശബ്ദം കേട്ട് ആളുകള്‍ ഓടിമാറുകയായിരുന്നു ശബരിമല വനമേഖലയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമാണിത്. രണ്ട് വീടുകൾ തകർന്നു. വീട്ടിൽ ഉള്ളവരെ രക്ഷപ്പെടുത്തി. എരിത്വാപുഴ കണമല ബൈപ്പാസ് റോഡിലേക്കാണ് മണ്ണിടിഞ്ഞുവീണത്. ഇതോടെ റോഡിന് കാര്യമായ കേടുപാടുണ്ടായി. മൂന്ന് വീടുകള്‍ക്കും നാശനഷ്ടമുണ്ടായി.പനന്തോട്ടം ജോസ്, തെന്നി പ്ലാക്കൽ ജോബിൻ എന്നിവരുടെ വീടുകളാണ് തകർന്നത്. ജോബിന്റെ വീട്ടിലുണ്ടായിരുന്ന ഓട്ടോറിക്ഷയും ബൈക്കും […]

National News

ഹിമാചൽ പ്രദേശിൽ കിന്നൗർ ജില്ലയിൽ മണ്ണിടിച്ചിൽ; വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ നിരവധി പേർ കുടുങ്ങി

  • 11th August 2021
  • 0 Comments

ഹിമാചല്‍ പ്രദേശില്‍ കിന്നൗർ ജില്ലയിലുണ്ടായ മണ്ണിടിച്ചിലില്‍ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ഒരു ബസും കാറുകളും മണ്ണിനടിയില്‍ കുടുങ്ങിയതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് ഹിമാചല്‍ മുഖ്യമന്ത്രി ജയ്റാം താക്കൂർ അറിയിച്ചു. ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിന്‍റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി. ഇന്ന് ഉച്ചയ്ക്ക് 12.45ഓടെയാണ് മണ്ണിടിച്ചിലുണ്ടായത്. കിന്നൗറിലെ റെക്കോങ്-ഷിംല ദേശീയപാതയ്ക്ക് സമീപമാണ് സംഭവം. കഴിഞ്ഞ കുറച്ച് ദിവസമായി ഹിമാചലില്‍ കനത്ത മഴയാണ് . മഴയെ തുടര്‍ന്ന് ഹിമാചലിന്‍റെ പല പ്രദേശങ്ങളിലും നാശനഷ്ടങ്ങളുണ്ടായി.

error: Protected Content !!